ഐപിഎല്‍; ലഖ്നൗവിന്റെ അമരക്കാരനാവാന്‍ കെഎല്‍ രാഹുല്‍

അഹമ്മദാബാദ്: ഐപിഎല്ലിലെ പുതിയ രണ്ട് ഫ്രാഞ്ചൈസികളെ നയിക്കാന്‍ ഏതൊക്കെ താരങ്ങളെത്തും എന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് ആരാധകര്‍. അഹമ്മദാബാദ് ടീമിലേക്ക് ശ്രേയസ് അയ്യരും ലഖ്നൗ ടീമിനെ നയിക്കാന്‍ കെ എല്‍ രാഹുലും എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

19 ഇന്ത്യന്‍ താരങ്ങളെയും എട്ട് വിദേശതാരങ്ങളേയുമാണ് നിലവിലെ 8 ടീമുകള്‍ ചേര്‍ന്ന് നിലനിര്‍ത്തിയത്. ബാക്കിയുള്ള കളിക്കാരില്‍ നിന്ന് മൂന്ന് പേരെ പുതിയ ഫ്രാഞ്ചൈസികള്‍ക്ക് ടീമിലെത്തിക്കാം. മെഗാതാരലേലത്തിന് മുന്‍പ് ഒരു വിദേശതാരവുമായും രണ്ട് ഇന്ത്യന്‍ കളിക്കാരുമായും കരാറിലെത്താനാണ് ലഖ്നൗ, അഹമ്മദാബാദ് ഫ്രാഞ്ചൈസികള്‍ക്ക് അവസരം.

പഞ്ചാബ് കിംഗ്സിനെ നയിച്ച് പരിചയമുള്ള കെ എല്‍ രാഹുലിനെ നോട്ടമിടുന്ന ലഖ്നൗ ടീം വിദേശതാരമായി റാഷിദ് ഖാനെ ടീമിലെത്തിക്കാനാണ് ആഗ്രഹിക്കുന്നത്. മറ്റൊരു ഇന്ത്യന്‍ താരമായി ഇഷാന്‍ കിഷനെയും ലഖ്നൗ ടീമിലെത്തിച്ചേക്കും.

Top