ഐപിഎൽ; ആദ്യ ജയത്തിനായി മുംബൈ ഇന്ത്യൻസ് ഇന്നിറങ്ങും

പുനെ: ഐപിഎല്ലില്‍ ആദ്യ ജയത്തിനായി മുംബൈ ഇന്ത്യന്‍സ് ഇന്നിറങ്ങും. പഞ്ചാബ് കിംഗ്സാണ് എതിരാളികള്‍. രാത്രി ഏഴരയ്ക്ക് പുനെയിലാണ് മത്സരം. അഞ്ച് വട്ടം ചാമ്പ്യന്മാരെങ്കിലും പോയിന്റ് ടേബിളില്‍ ഇത്തവണ അക്കൗണ്ട് തുറക്കാനായിട്ടില്ല മുംബൈക്ക്. വിജയവഴിയില്‍ തിരിച്ചെത്താന്‍ പൊരുതുന്ന പഞ്ചാബിനും മത്സരം പ്രധാനമാണിത്.

മറുവശത്ത് നാല് കളിയില്‍ രണ്ട് ജയവുമായി ഏഴാം സ്ഥാനത്താണ് പഞ്ചാബ്. പവര്‍ ഹിറ്റര്‍മാരുടെ ഒരു നിരയുണ്ട് പഞ്ചാബിന്. ശിഖര്‍ ധവാനും മായങ്ക് അഗര്‍വാളും മികച്ച തുടക്കം നല്‍കിയാല്‍ പഞ്ചാബിന് കാര്യങ്ങള്‍ എളുപ്പമാകും. ബെയ്ര്‍‌സ്റ്റോ വന്നതോടെ ബാറ്റിംഗിന് കരുത്ത് കൂടി. ലിയാം ലിവിങ്സ്റ്റന്‍, ഷാരൂഖ് ഖാന്‍, ജിതേഷ് ശര്‍മ, ഒഡീന്‍ സ്മിത്ത് എന്നിങ്ങനെ വാലറ്റം വരെ പ്രതീക്ഷയേറെ. ബൗളിംഗ് നിരയില്‍ കാര്യമായ വെല്ലുവിളിയില്ല. ടോസ് മത്സരത്തില്‍ നിര്‍ണായകമാകും.

 

Top