മുംബൈ: കൊവിഡ് പ്രസിസന്ധികള്‍ക്കിടെ ഐപിഎല്‍ 2022 സീസണ്‍ ഇന്ത്യയില്‍ തന്നെ നടക്കുമെന്ന് റിപ്പോര്‍ട്ട്. ബിസിസിഐയുടെ ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് 00 ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. മുംബൈയിലായിരിക്കും മത്സരങ്ങളെന്നും കാണികള്‍ക്ക് പ്രവേശനമുണ്ടാകില്ലെന്നും ആവശ്യമെങ്കില്‍ പുനെയെയും വേദിയായി ഉള്‍പ്പെടുത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഐപിഎല്‍ വേദിയായി ദക്ഷിണാഫ്രിക്കയെയും ശ്രീലങ്കയേയും പരിഗണിക്കുന്നു എന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. വരും സീസണ്‍ മാര്‍ച്ച് 27നാരംഭിക്കാന്‍ ബിസിസിഐ ആലോചിക്കുന്നതായി അല്‍പം മുമ്പ് പ്രമുഖ ക്രിക്കറ്റ് വെബ്‌സൈറ്റായ ക്രിക്ബസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. മുന്‍ നിശ്ചയിച്ചതിന് ഒരാഴ്ച മുമ്പാണിത്. ഐപിഎല്‍ ഉടമകളുമായി പുരോഗമിക്കുന്ന യോഗത്തില്‍ ഇക്കാര്യം ചര്‍ച്ചയ്ക്ക് വന്നതായും ക്രിക്ബസ് റിപ്പോര്‍ട്ട് ചെയ്തു.