സെപ്റ്റംബര്‍ 19ന് യു.എ.ഇയില്‍ ഐപിഎല്‍ തുടങ്ങാനിരിക്കെ മൂന്ന് ഫ്രാഞ്ചൈസികള്‍ക്കു അപ്രതീക്ഷിത തിരിച്ചടി. യു.എ.ഇയിലേക്കു പറക്കും മുമ്പ് തങ്ങളുടെ ടീമിലെ ഓരോ കളിക്കാരെ വീതം ഒഴിവാക്കേണ്ടി വരുമെന്നതാണ് ഫ്രാഞ്ചൈസികള്‍ക്കു തിരിച്ചടിയായിരിക്കുന്നത്. സണ്‍റൈസേഴ്സ് ഹൈദരാബാദ്, രാജസ്ഥാന്‍ റോയല്‍സ്, കിങ്സ് ഇലവന്‍ പഞ്ചാബ് എന്നീ ഫ്രാഞ്ചൈസികള്‍ക്കാണ് ഈ നിബന്ധന വിനയാവുക.
ഐ.പി.എല്ലിനായി ഓരോ ഫ്രാഞ്ചൈസിയ്ക്കും പരമാവധി 24 താരങ്ങളെ മാത്രമേ യു.എ.ഇയിലേക്കു കൊണ്ടു പോകാന്‍ അനുവാദമുള്ളു. ഇതാണ് കൂടുതല്‍ കളിക്കാരുള്ള ഫ്രാഞ്ചൈസികളെ വെട്ടിലാക്കിയിരിക്കുന്നത്.
ഈ മൂന്ന് ടീമുകളിലും 25 താരങ്ങള്‍ വീതമുണ്ട്. അതിനാല്‍ തന്നെ ഈ ടീമുകള്‍ക്ക് യു.എ.ഇയിലേക്കു പുറപ്പെടുന്നതിനു മുമ്പ് ഒരു താരത്തെ വീതം ഒഴിവാക്കേണ്ടി വരും.