ഇംഗ്ലണ്ട് പേസർ ജോഫ്ര ആർച്ചർക്ക് നഷ്ടമാവുക ആദ്യ നാല് ഐപിഎൽ മത്സരങ്ങൾ. അഞ്ചാം മത്സരം മുതൽ താരത്തിന് രാജസ്ഥാൻ റോയൽസിൽ കളിക്കാനാവുമെന്നാണ് സൂചന. ഇഎസ്പിഎൻ ക്രിക്കിൻഫോ ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
കൈക്ക് പരുക്കേറ്റ ആർച്ചറുടെ സർജറി കഴിഞ്ഞ ദിവസം നടത്തിയിരുന്നു. സർജറിക്കു ശേഷം രണ്ട് ആഴ്ചത്തെ വിശ്രമമാണ് താരത്തിനു നിർദ്ദേശിച്ചിരിക്കുന്നത്. ഏപ്രിൽ 12ന് പഞ്ചാബ് കിംഗിനെതിരെയാണ് രാജസ്ഥാന്റെ
ഐപിഎൽ ക്യാമ്പയിൻ ആരംഭിക്കുക. ഏപ്രിൽ 22നാണ് അവർ നാലാം മത്സരം കളിക്കുക.
റോയൽ ചലഞ്ചേഴ്സിനെതിരെ നടക്കുന്ന ഈ മത്സരത്തിനു ശേഷം ആർച്ചർ മാച്ച് ഫിറ്റാവുമെന്ന് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.