പന്ത് ചുരണ്ടല്‍ വിവാദത്തെ തുടര്‍ന്ന് ഓസിസ് താരങ്ങളായ സ്റ്റീവ് സ്മിത്തിനും ഡേവിഡ് വാര്‍ണര്‍ക്കും ഐ പി എല്‍ വിലക്ക്. ഈ സീസണിലെ ഐ പിഎല്ലിലാണ് ഇരുവര്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഓസിസ് താരങ്ങളായ ഇരുവര്‍ക്കും ഒരു വര്‍ഷത്തെ വിലക്ക് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് നല്‍കിയതിനു പിന്നാലെയാണ് ഐ പി എല്ലില്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. വിവാദത്തെ തുടര്‍ന്ന് രണ്ടു താരങ്ങളും തങ്ങളുടെ ഐ പി എല്‍ ക്യാപ്‌ററന്‍ സ്ഥാനം രാജി വച്ചിരുന്നു.സ്മിത്ത് രാജസ്ഥാന്‍ റോയല്‍സിന്റെയും വാര്‍ണര്‍ സണ്‍റൈസേഴ്‌സ് ഹൈദരബാദിന്റെയും ക്യാപ്‌ററന്‍ പദവിയാണ് അലങ്കരിച്ചിരുന്നത്.