ഐപിഎല്‍; ഡല്‍ഹിക്ക് ബാറ്റിംഗ് തകര്‍ച്ച, കൊല്‍ക്കത്തയ്ക്ക് 128 റണ്‍സ് വിജയലക്ഷ്യം

അബുദാബി: ഐപിഎലില്‍ ഡല്‍ഹി ക്യപിറ്റല്‍സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 128 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഡല്‍ഹിക്ക് നിശ്ചിത 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടപ്പെടുത്തി 127 റണ്‍സ് എടുക്കാനേ സാധിച്ചുള്ളൂ. ഇന്നിംഗ്‌സില്‍ ഒരു സിക്‌സര്‍ പോലും പിറന്നില്ല.

39 റണ്‍സ് വീതം നേടിയ ക്യാപ്റ്റന്‍ ഋഷഭ് പന്തും സ്റ്റീവ് സ്മിത്തും ആണ് ഡല്‍ഹിയുടെ ടോപ്പ് സ്‌കോറര്‍മാര്‍. കൊല്‍ക്കത്തയ്ക്കായി വെങ്കടേഷ് അയ്യര്‍, ലോക്കി ഫെര്‍ഗൂസന്‍, സുനില്‍ നരേന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

സ്റ്റീവ് സ്മിത്തും ശിഖര്‍ ധവാനും ചേര്‍ന്നാണ് ഡല്‍ഹി ക്യാപിറ്റല്‍സ് ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്തത്. മികച്ച രീതിയിലാണ് ഡല്‍ഹി ഇന്നിംഗ്‌സ് ആരംഭിച്ചതെങ്കിലും പെട്ടെന്ന് തന്നെ കൊല്‍ക്കത്ത കളിയിലേക്ക് തിരികെയെത്തി.

അഞ്ചാം ഓവര്‍ എറിഞ്ഞ ലോക്കി ഫെര്‍ഗൂസനാണ് 35 റണ്‍സ് നീണ്ട ആദ്യ വിക്കറ്റ് കൂട്ടുകെട്ട് തകര്‍ത്തത്. ശിഖര്‍ ധവാന്‍ (24) വെങ്കടേഷ് അയ്യര്‍ക്ക് ക്യാച്ച് സമ്മാനിച്ച് മടങ്ങുകയായിരുന്നു. ശ്രേയാസ് അയ്യര്‍ (1) വേഗം മടങ്ങി. അയ്യരെ നരേന്‍ ക്ലീന്‍ ബൗള്‍ഡാക്കി.

 

Top