ഐ പി എല്‍ വാതുവെപ്പ് ; ചോദ്യം ചെയ്യാനായി നടന്‍ അര്‍ബാസ് ഖാനെ വിളിച്ചു വരുത്തി

arbaaz-khan

പൂനെ: ഐ.പി.എല്‍ വാതുവെപ്പുമായി ബന്ധപ്പെട്ട് ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാന്റെ സഹോദരനും നടനുമായ അര്‍ബാസ് ഖാനെ മഹാരാഷ്ട്ര പൊലീസ് വിളിച്ചു വരുത്തി. ചൊവ്വാഴ്ച സോനു ജലന്‍ എന്ന വാതുവെപ്പുകാരനെ ചോദ്യം ചെയ്തപ്പോഴാണ് അര്‍ബാസ് ഖാന്റെ പേര് വെളിപ്പെട്ടത്.

തുടര്‍ന്ന് താനെ പൊലീസില്‍ മൊഴി നല്‍കാന്‍ നടനോട് ആവശ്യപ്പെടുകയായിരുന്നു. 2018 ഐ.പി.എല്‍ സീസണില്‍ സോനു ജലന്‍ വഴി വാതുവെപ്പിന് ശ്രമിച്ചോയെന്നാണ് പൊലീസ് അന്വേഷിക്കുന്നത്. 50 കാരനായ അര്‍ബാസ് സിനിമാ നിര്‍മാതാവ് കൂടിയാണ്.

Top