ബംഗളൂരു: ഐപിഎല്‍ വാതുവെപ്പ് റാക്കറ്റ് നടത്തിയ കേസില്‍ കര്‍ണാടക പൊലീസ് ഹെഡ്കോണ്‍സ്റ്റബിള്‍ അറസ്റ്റില്‍. ചിക്കബല്ലാപുര്‍ ജില്ലാ ക്രൈം ബ്യൂറോയിലെ ഹെഡ് കോണ്‍സ്റ്റബിള്‍ ചിന്താമണി സ്വദേശിയായ മഞ്ജുനാഥ് (42) ആണ് അറസ്റ്റിലായത്. പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇയാളെ ചിന്താമണി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏറെ കാലമായി ഇയാള്‍ സ്വന്തമായി വാതുവെപ്പ് റാക്കറ്റ് നടത്തിയിരുന്നതായി കര്‍ണാടക പൊലീസ് അറിയിച്ചു.
ചൂതാട്ടം, വാതുവയ്പ്പ്, വേശ്യാവൃത്തി എന്നിവ സംബന്ധിച്ചുള്ള ഒരു പൊലീസ് അന്വേഷണ സംഘത്തിന്റെ ഭാഗമായിരുന്നു മഞ്ജുനാഥ്. ചൂതാട്ടത്തില്‍ വാതുവെയ്പ്പുകളിലും അറസ്റ്റ് ചെയ്യുന്നവരെ സ്വന്തം റാക്കറ്റ് നടത്താന്‍ ഇയാള്‍ ഉപയോഗപ്പെടുത്തിയിരുന്നു.