ഐപിഎല്‍; അവസാന ദിവസത്തെ രണ്ട് ലീഗ് മത്സരങ്ങളും ഒരേ സമയം നടത്തും !

അബുദാബി: ഐപിഎല്‍ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന രണ്ട് മത്സരങ്ങള്‍ ഒരേ സമയം നടത്തുമെന്ന് ഗവേണിംഗ് കൗണ്‍സില്‍. അവസാന ദിവസത്തെ രണ്ട് ലീഗ് സ്റ്റേജ് മത്സരങ്ങളും ഇന്ത്യന്‍ സമയം രാത്രി 7.30നാവും നടക്കുക. പ്ലേ ഓഫ് ക്വാളിഫിക്കേഷനില്‍ ഒരു ടീമിന് ഏതെങ്കിലും തരത്തിലുള്ള മുന്‍തൂക്കം ലഭിക്കാതിരിക്കാനാണ് തീരുമാനം. സാധാരണയായി ഇന്ത്യന്‍ സമയം വൈകിട്ട് 3.30, രാത്രി 7.30 എന്നീ സമയങ്ങളിലാണ് മത്സരങ്ങള്‍ നടക്കാറുള്ളത്.

ഒക്ടോബര്‍ എട്ടിനാണ് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരങ്ങള്‍. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മുംബൈ ഇന്ത്യന്‍സിനേയും റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു ഡെല്‍ഹി ക്യാപിറ്റല്‍സിനേയുമാണ് അന്ന് നേരിടുക.

അതേസമയം, ഇന്നലെ രാത്രി നടന്ന മത്സരത്തില്‍ ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സിനെതിരെ മുംബൈ ഇന്ത്യന്‍സ് ആറ് വിക്കറ്റ് ജയം കുറിച്ചു. പഞ്ചാബ് മുന്നോട്ടുവച്ച 136 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ മുംബൈ ഇന്ത്യന്‍സ് ആറ് പന്ത് ബാക്കിനില്‍ക്കെ നാല് വിക്കറ്റ് നഷ്ടത്തില്‍ വിജയം സ്വന്തമാക്കി. അവസാന ഓവറുകളില്‍ ഹര്‍ദിക് പാണ്ഡ്യ, കീറോണ്‍ പൊള്ളാര്‍ഡ് എന്നിവരുടെ തകര്‍പ്പന്‍ ബാറ്റിങ് ആണ് മുംബൈയെ ജയത്തിലെത്തിച്ചത്.

 

Top