ഐപിഎൽ ആശങ്കയിൽ: കിരണ്‍ മോറെ കൊവിഡ് പോസിറ്റീവ്

ചെന്നൈ: മുംബൈ ഇന്ത്യന്‍സിന്റെ വിക്കറ്റ് കീപ്പര്‍ കണ്‍സള്‍ട്ടന്റ്‌ കിരണ്‍ മോറെ കൊവിഡ് പോസിറ്റീവായി. മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പറായ അദ്ദേഹത്തെ ഐസോലേഷനില്‍ പ്രവേശിപ്പിച്ചു. ബിസിസിഐ നിര്‍ദേശിച്ച നിയമാവലികള്‍ പിന്തുടര്‍ന്നുകൊണ്ടാണ് അദ്ദേഹം ഐസൊലേഷനില്‍ പ്രവേശിച്ചത്. മെഡിക്കല്‍ സംഘം അദ്ദേഹത്തെ നിരീക്ഷിക്കുന്നുണ്ടെന്ന് മുംബൈ ഇന്ത്യന്‍സ് പ്രസ്താവനയില്‍ അറിയിച്ചു.

നേരത്തെ ഡല്‍ഹി കാപിറ്റല്‍സ് സ്പിന്നര്‍ അക്‌സര്‍ പട്ടേലിനും, റോയല്‍ ചലഞ്ചേഴ്സ് ഓപ്പണര്‍ ദേവ്ദത്ത് പടിക്കലിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഏപ്രില്‍ ഒമ്പതിനാണ് ഐപിഎല്‍ ആരംഭിക്കുന്നത്. കര്‍ശന ഉപാധികളോടെ ഐപിഎല്‍ മത്സരങ്ങള്‍ നടത്താനാണ് ഇപ്പോള്‍ അനുമതി നല്‍കിയിരിക്കുന്നത്.

Top