ipl-delhi daredevils verses sunrisers

ഹൈദരാബാദ്: ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ ഡല്‍ഹി ഡെയര്‍ഡെവിള്‍സിന് 192 റണ്‍സ് വിജയലക്ഷ്യം.
ശിഖര്‍ ധവാനും കെയ്ന്‍ വില്ല്യംണ്‍സണും മത്സരത്തില്‍ അര്‍ധ സെഞ്ചുറി കുറിച്ചു.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഹൈദരാബാദിന്റെ തീരുമാനം ശരിവെക്കുന്നതായിരുന്നു രണ്ടാം വിക്കറ്റില്‍ ധവാന്‍-വില്ല്യംസണ്‍ കൂട്ടുകെട്ടിന്റെ ബാറ്റിങ്.

രണ്ടാം ഓവറില്‍ ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറെ നഷ്ടപ്പെട്ട ഹൈദരബാദിന്റെ ഇന്നിങ്സിന് അടിത്തറയിട്ടത് ഇരുവരുമാണ്. രണ്ടാം വിക്കറ്റില്‍ 14.2 ഓവറില്‍ 136 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയാണ് ഇരുവരും വഴിപിരിഞ്ഞത്. ധവാന്‍ 50 പന്തില്‍ 70 റണ്‍സടിച്ചപ്പോള്‍ വില്ല്യംസണ്‍ 51 പന്തില്‍ 89 റണ്‍സ് നേടി. പിന്നീട് ക്രീസിലെത്തിയ യുവരാജിനെ നാല് പന്തില്‍ മൂന്ന് റണ്‍സെടുത്ത് നില്‍ക്കെ ക്രിസ് മോറിസ് ക്ലീന്‍ ബൗള്‍ഡാക്കി.

അതിനു ശേഷം അവസാന ഓവറുകളില്‍ മോയിസസ് ഹെന്‍ റിക്വസും ദീപക് ഹൂഡയും ഹൈദരാബാദിന്റെ സ്‌കോറിങ് വേഗത കൂട്ടി. കിട്ടിയ പന്തുകള്‍ ഇരുവരും ഫലപ്രദമായി ഉപയോഗിച്ചു. ഹെന്റിക്വസ് ആറു പന്തില്‍ 12 റണ്‍സടിച്ചപ്പോള്‍ ഹൂഡ നാല് പന്തില്‍ ഒമ്പത് റണ്‍സുമായി പുറത്താകാതെ നിന്നു.

ഹൈദരാബാദിന്റെ നാലു വിക്കറ്റും വീഴ്ത്തി ക്രിസ് മോറിസ് ഗുജറാത്തിനായി ബൗളിങ്ങില്‍ മികച്ച പ്രകടനം കാഴ്ച വച്ചു. നാല് ഓവറില്‍ 26 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് മോറിസ് നാല് വിക്കറ്റ് നേടിയത്.

Top