ഐപിഎൽ: ഒരു സീസണില്‍ ഉയര്‍ന്ന ശരാശരി: മുൻ നിരയിൽ ധോണി

പിഎല്ലില്‍ സ്ഥിരതകൊണ്ട് കൈയടി നേടിയ താരങ്ങള്‍ നിരവധിയാണ്.സിഎസ്‌കെ നായകന്‍ എംഎസ് ധോണിയാണ് തലപ്പത്ത്. 2019 സീസണില്‍ 83.20 ശരാശരിയിലാണ് അദ്ദേഹം ബാറ്റ് ചെയ്തത്. അവസാന സീസണില്‍ നിരാശപ്പെടുത്തിയ ധോണി ഇത്തവണ ശക്തമായ തിരിച്ചുവരവ് പ്രതീക്ഷ നല്‍കി, നേരത്തെ തന്നെ പരിശീലനം ആരംഭിച്ചിരുന്നു. ചരിത്രത്തിലാദ്യമായി അവസാന സീസണില്‍ പ്ലേ ഓഫില്‍ കടക്കാന്‍ സിഎസ്‌കെയ്ക്ക് സാധിച്ചിരുന്നില്ല.

രണ്ടാം സ്ഥാനത്ത് ആര്‍സിബി ക്യാപ്റ്റന്‍ വിരാട് കോലിയാണ്. കോലി കളം നിറഞ്ഞ് കളിച്ച 2016ല്‍ 81.08 ആയിരുന്നു അദ്ദേഹത്തിന്റെ ശരാശരി. നാല് സെഞ്ച്വറിയാണ് അദ്ദേഹം നേടിയത്. ഐപിഎല്ലിന്റെ ഒരു സീസണില്‍ കൂടുതല്‍ റണ്‍സ് നേടിയ താരവും കോലിയാണ്.

മൂന്നാം സ്ഥാനത്തും ധോണിയാണ്. 2018 സീസണില്‍ 75.83 ആയിരുന്നു ധോണിയുടെ ശരാശരി. നാലാം സ്ഥാനത്തും ധോണിയാണ്. 2014 സീസണില്‍ 74.20 ശരാശരിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രകടനം. അഞ്ചാം സ്ഥാനത്ത് യൂസുഫ് പഠാനാണ്. 2016 സീസണില്‍ 72.20 ശരാശരിയിലായിരുന്നു യൂസുഫിന്റെ പ്രകടനം. ആറാം സ്ഥാനത്ത് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറാണ്.

 

Top