മുംബൈ: 2020ലെ ഐപിഎല്ലിന്റെ ടൈറ്റില്‍ സ്പോണ്‍സറായി ഡ്രീം 11നെ പ്രഖ്യാപിച്ച് ബിസിസിഐ. എന്നാല്‍ ഒരു വര്‍ഷത്തെ കരാര്‍ മാത്രമാണ് ഡ്രീം ഇലവന്‍ ബിസിസിഐയുമായി ഒപ്പിടുക. അടുത്ത രണ്ട് സീസണിലും ഡ്രീം ഇലവന് ടൈറ്റില്‍ സ്പോണ്‍സറാകണമെങ്കില്‍ 240 കോടി രൂപയെങ്കിലും പ്രതിവര്‍ഷം നല്‍കണമെന്ന് ബിസിസിഐ ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ ഇതിനോട് അനുകൂലമായി ഡ്രീം 11 പ്രതികരിക്കാതെ ഇരുന്നതോടെയാണ് ഒരു വര്‍ഷത്തെ കരാറിന് ധാരണയായത്. ഇക്കാര്യം ഔദ്യോഗികമായി ഐപിഎല്‍ ഭരണസമിതി പ്രഖ്യാപിച്ചിട്ടുണ്ട്.
222 കോടിക്കാണ് ഡ്രീം ഇലവനുമായുള്ള കരാര്‍. അടുത്ത സീസണില്‍ വിവോ തിരിച്ചെത്തിയില്ലെങ്കിലാണ് ഡ്രീം ഇലവന് മുന്നില്‍ അവസരമുണ്ടാവുക. 2019ല്‍ അഞ്ച് വര്‍ഷത്തെ കരാരാണ് വിവോയുമായി ബിസിസിഐ ഒപ്പിട്ടത്. ഇന്ത്യയില്‍ സുപരിചിതമായ ഡ്രീം11 ന്റെ അംബാസഡര്‍ മുന്‍ ഇന്ത്യന്‍ നായകന്‍ എം എസ് ധോണിയാണ്.