പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഈ സീസണിലെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഉദ്ഘാടനച്ചടങ്ങ് ബിസിസിഐ മാറ്റി വച്ചിരുന്നു. ഉദ്ഘാടന ചടങ്ങിനായി ചിലവഴിക്കാന്‍ ഒരുങ്ങിയിരുന്ന തുക ഇന്ത്യന്‍ സൈന്യത്തിന് നല്‍കാനായിരുന്നു തീരുമാനം. ഇപ്പോളിതാ ഐപിഎല്‍ ആരംഭിക്കാന്‍ ഒരാഴ്ച മാത്രം ബാക്കി നില്‍ക്കെ ആര്‍മി വെല്‍ഫെയര്‍ ഫണ്ടിലേക്ക് 20 കോടി രൂപ നല്‍കാനാണ് തീരുമാനം എന്ന് ബിസിസിഐ അറിയിച്ചിരിക്കുകയാണ്.
ഈ മാസം 23 ന് ചെന്നൈ സൂപ്പര്‍ കിംങ്‌സ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മില്‍ ചെന്നൈയില്‍ നടക്കാനിരിക്കുന്ന ഉദ്ഘാടന മത്സരത്തിന് മുന്‍പാകും ഇന്ത്യന്‍ സൈന്യത്തിന് ഈ തുക കൈമാറുക. കഴിഞ്ഞ സീസണ്‍ ഐപിഎല്ലില്‍ 15 കോടി രൂപയായിരുന്നു ഐപിഎല്ലിന്റെ ഉദ്ഘാടനത്തിനായി ബിസിസിഐ ചിലവഴിച്ചത്. എന്നാല്‍ ഇത്തവണ അത് 20 കോടി രൂപയാക്കി ഉയര്‍ത്തുകയും ഇന്ത്യന്‍ സൈന്യത്തിന് നല്‍കാന്‍ തീരുമാനിക്കുകയുമായിരുന്നു.