ഐപിഎല്ലില്‍ ഡല്‍ഹിഡെയര്‍ ഡെവിള്‍സിനെതിരെ കൊല്‍ക്കത്തയ്ക്ക് നൈറ്റ് റൈഡേര്‍സിന് നാലു വിക്കറ്റ് വിജയം. കൊല്‍ക്കത്തയ്ക്ക് നാലാം ജയമാണിത്.
169 റണ്‍സ് വിജയലക്ഷ്യം ഒരു പന്തും ഒരു വിക്കറ്റും ശേഷിക്കേയാണ് കൊല്‍ക്കത്ത മറി കടന്നത്.
മൂന്ന് ഓവറിനുള്ളില്‍ മൂന്ന് മുന്‍നിര വിക്കറ്റുകള്‍ നഷ്ടപ്പെട്ട് തോല്‍വിയിലേക്ക് നീങ്ങിയ കൊല്‍ക്കത്തയെ നാലാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന് പത്താന്‍-പാണ്ഡെ സഖ്യമാണ് വിജയം സമ്മാനിച്ചത്. നാലാം വിക്കറ്റില്‍ നിര്‍ണായകമായ 131 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ശേഷമാണ് അര്‍ധ സെഞ്ച്വറി നേടിയ യൂസഫ് പത്താന്‍ മടങ്ങിയത്.
47 പന്തില്‍ 61 റണ്‍സുമായി മനീഷ് പാണ്ഡെ പുറത്താകെ നിന്നു. നേരത്തെ ആദ്യ ഓവറുകളില്‍ ആഞ്ഞടിച്ച മലയാളി താരം സഞ്ജു വി സാംസണിന്റെ കരുത്തില്‍ കൂറ്റന്‍ സ്‌കോറിലേക്ക് നീങ്ങിയ ഡല്‍ഹിയെ ആദ്യ മത്സരത്തിനിറങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ നാഥനാണ് പിടിച്ചുകെട്ടിയത്. നാല് ഓവറില്‍ 22 റണ്‍സ് വഴങ്ങിയാണ് നാഥന്‍ 3 വിക്കറ്റ് വീഴ്ത്തിയത്.
സ്‌കോര്‍: ഡല്‍ഹി 20 ഓവറില്‍ 168/7. കൊല്‍ക്കത്ത 19.5 ഓവറില്‍ 169/6. അഞ്ച് മത്സരങ്ങളില്‍ നിന്ന് നാല് വിജയവും ഒരു തോല്‍വിയും സഹിതം 8 പോയന്റോടെ കൊല്‍ക്കത്ത പോയന്റ് പട്ടികയില്‍ മുംബൈയെ പിന്തള്ളി ഒന്നാമതെത്തി. തോറ്റെങ്കിലും ഡല്‍ഹി നിലവില്‍ മൂന്നാം സ്ഥാനത്ത് തുടരും.