ഇന്ന് നടക്കുന്ന മുംബൈ ഇന്ത്യന്‍സിനെതിരായ പോരാട്ടത്തില്‍ ഓസീസ് സ്റ്റാര്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ ഇല്ലാതെയാണ് സണ്‍ റൈസേഴ്‌സ് ഹൈദരാബാദ് കളിക്കാനിറങ്ങുന്നത്. ലോകകപ്പിനായുള്ള മുന്നൊരുക്കങ്ങള്‍ക്ക് വേണ്ടി നാട്ടിലേക്ക് മടങ്ങിയതിനാലാണ് ഡേവിഡ് വാര്‍ണര്‍ കളിക്കാനിറങ്ങാത്തത്. വാര്‍ണറിന്റെ തകര്‍പ്പന്‍ തുടക്കങ്ങളായിരുന്നു ഈ സീസണില്‍ ഹൈദരാബാദിന്റെ മികച്ച പ്രകടനങ്ങള്‍ക്ക് കാരണം. ടീമില്‍ വാര്‍ണറില്ലാത്തതിനാല്‍ ഇനിയുള്ള മത്സരങ്ങള്‍ ഹൈദരാബാദിന് കനത്ത വെല്ലുവിളിയായിരിക്കും.
മുംബൈക്കെതിരായ നിര്‍ണായക മത്സരത്തില്‍ വാര്‍ണര്‍ക്ക് പകരം ആരെ ടീമിലുള്‍പ്പെടുത്തും എന്നതാണ് ഹൈദരാബാദിന് വെല്ലുവിളി ഉയര്‍ത്തിയിരിക്കുന്നത്. എന്നാല്‍ വാര്‍ണറിന് പകരം സണ്‍ റൈസേഴ്‌സ് പരിശീലകന്‍ ടോം മൂഡി, പകരം താരത്തെ നിശ്ചയിച്ചു എന്നാണ് റിപ്പോര്‍ട്ട്. വാര്‍ണറിന് പകരം ഹൈദരാബാദ് ടീമില്‍ കളിക്കാന്‍ ഇറങ്ങുന്നത് ന്യൂസിലന്‍ഡിന്റെ തകര്‍പ്പന്‍ ഓപ്പണര്‍ മാര്‍ട്ടിന്‍ ഗപ്തില്‍ ആയിരിക്കും എന്നാണ് മൂഡി പറയുന്നത്.
വാര്‍ണര്‍ക്ക് പകരക്കാരനാകാന്‍ ലോകോത്തര ഓപ്പണറായ ഗപ്തിലിന് കഴിയും എന്നാണ് മൂഡിസ പറയുന്നത്. എന്നാല്‍ ബില്ലിസ്റ്റാന്‍ലേക്കിനെ വാര്‍ണറിന് പകരം ടീമില്‍ എടുത്തേക്കുമെന്നും മാധ്യമങ്ങളോട് സംസാരിക്കവെ മൂഡി സൂചിപ്പിച്ചിട്ടുണ്ട്.