ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐ.പി.എല്‍.) ക്രിക്കറ്റിന്റെ പുതിയ സീസണിലേക്ക് ഇനി ഒമ്പതുദിവസം മാത്രം. നിലവിലെ ചാമ്പ്യരായ ചെന്നൈ സൂപ്പര്‍ കിങ്സും റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും മാര്‍ച്ച് 22-ന് ചെന്നൈയില്‍ ഏറ്റുമുട്ടുന്നതോടെ പതിനേഴാം ഐ.പി.എലിന് തുടക്കമാകും.
പരിക്കുകാരണം മിക്ക ടീമുകള്‍ക്കും താരങ്ങളെ നഷ്ടമായിട്ടുണ്ട്. അതിനിടെ, പ്രത്യേക കാരണങ്ങളില്ലാതെ ടൂര്‍ണമെന്റില്‍നിന്ന് പിന്മാറ്റവും തുടങ്ങിയതോടെ ടീമുകള്‍ പ്രതിരോധത്തിലാണ്. ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ഹാരി ബ്രൂക്ക് ബുധനാഴ്ച വൈകീട്ട് പിന്മാറി. ഈ സീസണില്‍ നാലുകോടി രൂപ മുടക്കിയാണ് ഡല്‍ഹി ടീം ബ്രൂക്കിനെ കൊണ്ടുവന്നത്. മത്സരം തുടങ്ങാന്‍ ദിവസങ്ങള്‍ ബാക്കിനില്‍ക്കേ താരങ്ങള്‍ പിന്മാറുന്നതിനെതിരേ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന് (ബി.സി.സി.ഐ.) പരാതി നല്‍കാനുള്ള ശ്രമത്തിലാണ് ഫ്രാഞ്ചൈസികള്‍.താരങ്ങളുടെ പരിക്കും പിന്മാറ്റവുമാണ് സീസണ്‍ തുടങ്ങുംമുമ്പത്തെ ചൂടുള്ള ചര്‍ച്ചാവിഷയം.