ഐപിഎല്‍; രാജസ്ഥാന്‍ റോയല്‍സ് ഇന്ന് കിംഗ്‌സ് ഇലവന്‍ പഞ്ചാബുമായി ഏറ്റുമുട്ടും

rajasthan-royals

ജയ്പൂര്‍: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് ഇന്ന് കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെ നേരിടും. രാത്രി എട്ടിന് ജയ്പൂരിലാണ് കളി നടക്കുന്നത്. ആറ് ജയവും മൂന്ന് തോല്‍വിയുമുള്ള കിംഗ്‌സ് ഇലവന്‍ പ്ലേ ഓഫ് ഉറപ്പിക്കാനാണ് ഇന്ന് കളിക്കിറങ്ങുന്നത്. ഒമ്പത് കളിയില്‍ ആറിലും തോറ്റ രാജസ്ഥാന് ഈ കളിയില്‍ തോറ്റാല്‍ പ്ലേഓഫ് പ്രതീക്ഷകള്‍ ഏറക്കുറെ അവസാനിക്കും. ക്രിസ് ഗെയ്ല്‍, കെ എല്‍ രാഹുല്‍ ഓപ്പണിംഗ് കൂട്ടുകെട്ടാണ് പഞ്ചാബിന്റെ കരുത്ത്.

Top