ഐപിഎല്‍; സിഎസ്‌കെയുടെ ആദ്യ മത്സരത്തില്‍ സാം കറന്‍ കളിച്ചേക്കില്ല

ദുബായ്: ഐപിഎല്‍ രണ്ടാം പാദത്തിനൊരുങ്ങുന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സിനു തിരിച്ചടി. സെപ്തംബര്‍ 19ന് മുംബൈ ഇന്ത്യന്‍സിനെതിരെ നടക്കുന്ന മത്സരത്തില്‍ ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ബാറ്റ്‌സ്മാന്‍ സാം കറന്‍ കളിച്ചേക്കില്ല. ഇംഗ്ലണ്ടില്‍ നിന്ന് ഐപിഎലിനായി യുഎഇയിലെത്തുന്ന താരത്തിന്റെ ക്വാറന്റീന്‍ കാലാവധി 19 ആം തീയതു അവസാനിക്കില്ലെന്നാണ് റിപ്പോര്‍ട്ട്. അങ്ങനെയെങ്കില്‍ സാം കറന്‍ ഇല്ലാതെ ചെന്നൈക്ക് കളിക്കാനിറങ്ങേണ്ടി വരും.

അതേസമയം, ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്‍ ഫാഫ് ഡുപ്ലെസി ആദ്യ മത്സരത്തില്‍ തന്നെ ചെന്നൈക്കായി കളത്തിലിറങ്ങും. കരീബിയന്‍ പ്രീമിയര്‍ ലീഗിനിടെ പരുക്കേറ്റ താരം അവസാന രണ്ട് മത്സരങ്ങള്‍ കളിച്ചിരുന്നില്ല.

എന്നാല്‍, ഇപ്പോള്‍ ഡുപ്ലെസി ഫിറ്റ്‌നസ് വീണ്ടെടുത്തു എന്നാണ് റിപ്പോര്‍ട്ട്. സിപിഎലില്‍ ഉജ്ജ്വല ഫോമിലായിരുന്ന ഡുപ്ലെസിയുടെ വരവ് ചെന്നൈക്ക് ഊര്‍ജമാവും. അതേസമയം, സിപിഎലില്‍ സെന്റ് ലൂസിയ കിംഗ്‌സിന്റെ താരമായ ഡുപ്ലെസി സിപിഎല്‍ ഫൈനലില്‍ സെന്റ് കിറ്റ്‌സ് ആന്‍ഡ് നെവിസ് പാട്രിറ്ററ്റ്‌സിനെതിരെ കളിക്കാനിറങ്ങുമോ എന്നതില്‍ വ്യക്തതയില്ല.

 

Top