ipl; sanju v samson 2 core

മുംബൈ: ഐ.പി.എല്‍ താരലേലത്തിന്റെ രണ്ടാം ഘട്ടത്തില്‍ സഞ്ജു.വി.സാംസണ് അടിസ്ഥാനവില രണ്ടുകോടി രൂപ. സഞ്ജു ഉള്‍പ്പടെ 12 പേര്‍ക്കാണ് രണ്ടുകോടി രൂപ അടിസ്ഥാനവിലയായി ബി.സി.സി.ഐ നിശ്ചയിച്ചിരിക്കുന്നത്.

ഫിബ്രവരി ആറിന് ബാംഗ്ലൂരില്‍ നടക്കുന്ന ലേലത്തില്‍ രണ്ടുകോടിയില്‍ നിന്നാണ് ഇവര്‍ക്കായുള്ള ലേലം വിളി ആരംഭിക്കുക. സഞ്ജുവിന് പുറമെ, യുവരാജ്, വാട്‌സണ്‍, ഇഷാന്ത് ശര്‍മ്മ, മിച്ചല്‍ മാര്‍ഷ്, കെവിന്‍ പീറ്റേഴ്‌സണ്‍, കെയിന്‍ റിച്ചാര്‍ഡ്‌സണ്‍, മൈക്ക് ഹസ്സി, ആശിശ് നെഹ്‌റ, ദിനേഷ് കാര്‍ത്തിക്, സ്റ്റുവാര്‍ട്ട് ബിന്നി, ധവാല്‍ കുല്‍ക്കര്‍ണി എന്നിവരാണ് രണ്ടുകോടി അടിസ്ഥാനവിലയുള്ള താരങ്ങള്‍.

ഡെയ്ല്‍ സ്‌റ്റെയിന്‍, മോഹിത് ശര്‍മ്മ, ജോസ് ബട്‌ലര്‍ എന്നിവര്‍ക്ക് ഒന്നരക്കോടിയാണ് അടിസ്ഥാനവില. ഇര്‍ഫാന്‍ പഠാന്‍, ടിം സൗത്തി എന്നിവര്‍ക്ക് ഒരുകോടിയും മാര്‍ട്ടിന്‍ ഗുപ്ടില്‍, ജാസണ്‍ ഹോള്‍ഡര്‍, ബരീന്ദര്‍ സ്രാണ്‍ എന്നിവര്‍ക്ക് 50 ലക്ഷവുമായി അടിസ്ഥാനവില.

രണ്ടാം ഘട്ടലേലത്തിലെ ഏറ്റവും ഉയര്‍ന്ന അടിസ്ഥാനവിലയുള്ള താരങ്ങളുടെ കൂട്ടത്തിലാണ് സഞ്ജുവിനെയും ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഫിബ്രവരി ആറിന് നടക്കുന്ന ലേലത്തില്‍ കഴിഞ്ഞവര്‍ഷം ടീമിലുണ്ടായിരുന്ന 13 താരങ്ങളെ ഒഴിവാക്കിയ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനാണ് ലേലത്തില്‍ ഏറ്റവും കൂടുതല്‍ തുക ചിലവഴിക്കാന്‍ കഴിയുക(37.15 കോടി)

Top