മുംബൈ: ഐപിഎല്‍ ഒത്തുകളി കേസില്‍ രാജസ്ഥാന്‍ റോയല്‍സ് താരമായിരുന്ന അജിത് ചാന്ദിലയ്ക്കും ഹികേന്‍ ഷായ്ക്കും വിലക്ക്. ചാന്ദിലയ്ക്ക് ആജീവനാന്തവും ഹികേന്‍ ഷായ്ക്ക് അഞ്ചുവര്‍ഷവുമാണ് വിലക്കേര്‍പ്പെടുത്തിയത്. ബിസിസിഐ പ്രസിഡന്റ് ശശാങ്ക് മനോഹര്‍ അധ്യക്ഷനായ അച്ചടക്ക സമിതിയുടെതാണ് നടപടി.
കഴിഞ്ഞ ഡിസംബര്‍ 24ന് കളിക്കാര്‍ അച്ചടക്ക സമിതിക്കു മുന്നില്‍ ഹാജരായിരുന്നു. ഡല്‍ഹി പൊലീസ് ചോദിച്ച ചോദ്യങ്ങള്‍ തന്നെയാണ് അച്ചടക്ക സമിതിയും തന്നോട് ചോദിച്ചതെന്ന് അജിത് ചാന്ദില പറഞ്ഞിരുന്നു.
2013ല്‍ ഐപിഎല്‍ മത്സരങ്ങള്‍ക്കിടെ മലയാളി താരം ശ്രീശാന്തിനൊപ്പമായിരുന്നു രാജസ്ഥാന്‍ റോയല്‍സ് താരമായിരുന്ന ചാന്ദിലയും അങ്കിത് ചവാനും അറസ്റ്റിലാകുന്നത്. തുടര്‍ന്ന് ശ്രീശാന്തിനെയും അങ്കിത് ചവാനെയും ബിസിസിഐ ആജീവനാന്തം വിലക്കി. തെളിവെടുപ്പ് വൈകിയതിനാല്‍ ചാന്ദിലയെ സസ്‌പെന്‍ഡു ചെയ്യുക മാത്രമാണ് ചെയ്തിരുന്നത്. എന്നാല്‍ ശ്രീശാന്ത് ഉള്‍പ്പെടെയുള്ള താരങ്ങളെ പട്യാല ഹൗസ് കോടതി വെറുതെ വിടുകയാണുണ്ടായത്.
മുംബൈയുടെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് താരമായ ഹികേന്‍ ഷാ ഐപിഎല്‍ മത്സരത്തിനിടെ പ്രമുഖ കളിക്കാരനെ ഒത്തുകളിക്കു പ്രേരിപ്പിച്ചെന്ന പരാതിയിലാണ് സസ്‌പെന്‍ഡ് ചെയ്യപ്പെടുന്നത്