ഐപിഎല്‍ താരലേലം; 12.25 കോടിക്ക് ശ്രേയസ് അയ്യരെ സ്വന്തമാക്കി കൊല്‍ക്കത്ത

ബംഗളൂരു: 2022 ഐപിഎല്‍ സീസണിന് മുമ്പുള്ള താരലേലം ആരംഭിച്ചു. ഇന്ത്യന്‍ താരം ശിഖര്‍ ധവാനാണ് ആദ്യം ലേലത്തില്‍ പോയത്. 8.25 കോടിക്കാണ് ധവാനെ പഞ്ചാബ് കിംഗ്‌സാണ് ടീമിലെത്തിച്ചത്.

ശ്രേയസ് അയ്യരാണ് ഇതുവരെ ഏറ്റവും കൂടുതല്‍ വില ലഭിച്ച താരം. 12.25 കോടിക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ് ശ്രേയസിനെ ടീമിലെത്തിച്ചത്.

കാഗിസോ റബാദയെ 9.25 കോടിക്ക് പഞ്ചാബ് കിങ്‌സും പാറ്റ് കമ്മിന്‍സിനെ 7.25 കോടിക്ക് കൊല്‍ക്കത്തയും വിളിച്ചെടുത്തു. മുഹമ്മദ് ഷമിയെ 6.225 കോടിക്കാണ് ഗുജറാത്ത് ടൈറ്റന്‍സ് സ്വന്തമാക്കിയത്. 6.25 കോടിക്കാണ് ഡേവിഡ് വാര്‍ണര്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിലെത്തിയത്. ക്വിന്റണ്‍ ഡിക്കോക്കിനെ 6.75 കോടിക്ക് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് സ്വന്തമാക്കി. ഫാഫ് ഡുപ്ലെസിയെ 7 കോടിക്ക് ആര്‍സിബി സ്വന്തമാക്കി.

ബംഗളൂരുവിലെ ഹോട്ടല്‍ ഐടിസി ഗാര്‍ഡനിയയില്‍ വച്ച് ഇന്ന് ഉച്ചയ്ക്ക് 12മുതലാണ് ലേലം ആരംഭിച്ചത്. 2018 മുതല്‍ താരലേലം നടത്തുന്ന ഹ്യൂ എഡ്മീഡ്‌സാണ് ഇത്തവണയും മെഗാതാരലേലം നിയന്ത്രിക്കുന്നത്.

Top