ഐപിഎല്‍ മുടങ്ങിയ സംഭവം; ബിസിസിഐക്ക് നഷ്ടം 2000 കോടി രൂപയിലധികം

bcci

മുബൈ:കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഐപിഎല്‍ മാറ്റിവച്ച സംഭവത്തില്‍ ബിസിസിഐക്ക് നഷ്ടം 2000 കോടി രൂപയില്‍ അധികമെന്ന് റിപ്പോര്‍ട്ട്. ബിസിസിഐയിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുകൊണ്ട് വാര്‍ത്താ ഏജന്‍സിനായ പിടിഐ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഐപിഎലില്‍ നാലോളം താരങ്ങള്‍ക്കും മറ്റ് അംഗങ്ങള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ടൂര്‍ണമെന്റ് മാറ്റി വെക്കാന്‍ ബിസിസിഐ തീരുമാനിച്ചത്.

സ്റ്റാര്‍ സ്‌പോര്‍ട്‌സുമായുള്ള സംപ്രേഷണക്കരാര്‍ ആണ് ബിസിസിഐയുടെ പ്രധാന വരുമാന മാര്‍ഗം. ഇത് നഷ്ടമാവുന്നത് ബോര്‍ഡിന് കനത്ത തിരിച്ചടിയാവും. സ്‌പോണ്‍സര്‍മാരുടെ തുകയും പാതിയായി കുറയും. ടൂര്‍ണമെന്റ് പാതിവഴിയില്‍ നിര്‍ത്തിയതിനാല്‍ 2200 കോടിയോളം രൂപ നഷ്ടമാകുമെന്നാണ് ബിസിസിഐ പ്രതിനിധിയെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തത്.

ആറോളം താരങ്ങള്‍ക്കും കോച്ചിങ് സ്റ്റാഫിനും കൊവിഡ് സ്ഥിരീകരിച്ചതിലാണ് മത്സരങ്ങള്‍ മാറ്റിവെച്ചത്. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഐപിഎല്‍ മത്സരങ്ങള്‍ നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം ഉയര്‍ന്നിരുന്നു. പ്രതിഷേധത്തെ തുടര്‍ന്നാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ നിര്‍ത്തിവെച്ചത്.

Top