ഐ.പി.എല്ലിലെ ഏറ്റവും പ്രായം കുറഞ്ഞ കോടിപതി പ്രയാസ് റായ് ബര്‍മാന്‍. പ്രയാസിനെ ബാംഗ്‌ളൂര്‍ ഇത്തവണ സ്വന്തമാക്കിയത് ഒന്നരക്കോടി രൂപയ്ക്ക്. വിജയ് ഹസാരെ ട്രോഫിയില്‍ ബംഗാളിനായി ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ താരമായിരുന്നു പ്രയാസ്. തന്റെ ആദ്യ സീസണായിരുന്നിട്ട് പോലും സീസണില്‍ ഈ പതിനാറുകാരന് തിളക്കമേറെയായിരുന്നു.
ടേണിങ്ങിലും സ്പിന്നിങ്ങിലും അത്ര മികച്ചതാരമല്ലെങ്കിലും കൃത്യതയിലും വേഗതയിലും പ്രയാസ് ബൌളിങ് മികവ് തെളിയിച്ചിട്ടുണ്ട്. 6’1 ഉയരമുള്ള ഈ ലെഗ് സ്പിന്നര്‍ പലപ്പോഴും ഇന്ത്യന്‍ ഇതിഹാസം അനില്‍ കുംബ്ലെയെ ഓര്‍മ്മിപ്പിക്കുന്നുവെന്നാണ് ക്രിക്കറ്റ് ലോകം പറയുന്നത്.
എന്നാല്‍ ഇപ്പോള്‍ തനിക്ക് ലഭിച്ച നേട്ടങ്ങളെക്കാള്‍ ഏറെ പ്രയാസിനെ സന്തോഷിപ്പിക്കുന്നത് അതിലേറെ ഈ താരത്തെ സന്തുഷ്ടനാക്കിയത് ഇഷ്ട താരമായ വിരാട് കോഹ്‌ലിയുടെ കൂടെ കളിക്കാന്‍ അവസരം ലഭിച്ചതിലാണ്. ‘ഏതൊരു ഇന്ത്യന്‍ യുവാവിനെയും പോലെ വിരാട് തന്നെയാണ് എന്റെയും പ്രചോദനം. അദ്ദേഹത്തെ കാണാനും ഒപ്പമിരുന്ന് ഒരു സെല്‍ഫിയെടുക്കാനും ഒരുപാട് ശ്രമിക്കുകയും ആഗ്രഹിക്കുകയും ചെയ്തിരുന്നുവെന്നും പ്രയാസ് പറയുന്നു.