കൊല്‍ക്കത്ത: താരലേലം കഴിഞ്ഞപ്പോള്‍ ഐ.പി.എല്ലില്‍ ഇതുവരെ 174 മത്സരങ്ങള്‍ കളിച്ച യൂസുഫ് പഠാനെ വാങ്ങാന്‍ ആരും തയ്യാറായില്ല. പഠാന്റെ അടിസ്ഥാന വില ഒരു കോടി രൂപയായിരുന്നു. ഇതിന് പിന്നാലെയാണ് സഹോദരന് ആശ്വാസ വാക്കുകളുമായി ഇര്‍ഫാന്‍ പഠാന്‍ രംഗത്തെത്തിയിരിക്കുന്നത്.
ട്വിറ്ററിലൂടെയായിരുന്നു ഇര്‍ഫാന്‍ പഠാന്‍ സഹോദരന് പിന്തുണ അറിയിച്ചത്. ‘ ഇത്തരം ചെറിയ വിള്ളലുകള്‍ നിങ്ങളുടെ കരിയറിനെ നിര്‍വചിക്കില്ല. യഥാര്‍ത്ഥ വിജയശില്‍പ്പി. നിങ്ങള്‍ മികച്ച താരമാണ്. എന്നും നിങ്ങളെ സ്നേഹിക്കുന്നു ലാലാ..’ ഇര്‍ഫാന്‍ ട്വീറ്റ് ചെയ്തു.
011-17 വരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ താരമായിരുന്നു. 2018, 2019 സീസണുകളില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ താരമായിരുന്നു യൂസഫ്. എന്നാല്‍ ഈ സീസണോടെ താരത്തെ ഹൈദരാബാദ് കൈയൊഴിയുകയായിരുന്നു. 142.97 ബാറ്റിങ് ശരാശരിയില്‍ 2241 റണ്‍സും 42 വിക്കറ്റും ഓള്‍റൗണ്ടറായ പഠാന്റെ അക്കൗണ്ടിലുണ്ട്.
Small hiccups doesn’t define your career,you have been outstanding thru out. A real match winner. Love you always Lala @iamyusufpathan pic.twitter.com/h3tw3AjoGS
— Irfan Pathan (@IrfanPathan) December 19, 2019