ന്യൂഡല്‍ഹി: ഐ.പി.എല്ലില്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനെ തകര്‍ത്ത് സണ്‍റൈസേഴ്സ് ഹൈദരാബാദ്. നേരത്തെ തന്നെ പ്ലേ ഓഫ് ഉറപ്പിച്ച് സീസണിലെ ഒമ്പതാം വിജയമാണ് ഹൈദരാബാദ് സ്വന്തമാക്കിയത്. ഋഷഭ് പന്ത് സെഞ്ചുറി നേടി തിളങ്ങിയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി 187/5 എന്ന മികച്ച സ്‌കോറാണ് പടുത്തുയര്‍ത്തിയത്. എന്നാല്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനെ ഏഴു പന്ത് ബാക്കി നില്‍ക്കെ ഒമ്പത് വിക്കറ്റിനാണ് ഹൈദരാബാദ് തോല്‍പ്പിച്ചത്.
188 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഹൈദരാബാദ് 50 പന്തില്‍ 92 റണ്‍സെടുത്ത് ധവാനും 53 പന്തില്‍ 83 റണ്‍സെടുത്ത് വില്യംസണുമാണ് വിജയതീരത്തെത്തിച്ചത്. 14 റണ്‍സെടുത്ത ഹെയ്ല്‍സിന്റെ വിക്കറ്റ് മാത്രമാണ് ഹൈദരാബാദിന് നഷ്ടപ്പെട്ടത്.