ന്യൂഡല്‍ഹി: ആളുകള്‍ ഒത്തുചേരുന്ന ഒരു കായിക മത്സരങ്ങളും ഡല്‍ഹിയില്‍ നടക്കില്ലെന്ന് വ്യക്തമാക്കി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തിലാണ് മനീഷ് സിസോദിയ ഇക്കാര്യം അറിയിച്ചത്.
വലിയ ആള്‍ക്കൂട്ടമുണ്ടാകുന്നത് ഒഴിവാക്കുക. എല്ലാ കായിക പരിപാടികളും റദ്ദാക്കിയിട്ടുണ്ട്. പുതിയ ഫോര്‍മാറ്റുമായി ബിസിസിഐ എത്തിയാല്‍ തീരുമാനം അവര്‍ക്കുവിടുകയാണെന്നും എന്നാല്‍ ആയിരക്കണക്കിന് ആളുകള്‍ കൂടുന്ന കായിക പരിപാടികളെല്ലാം നിരോധിക്കുകയാണ്. ആളുകളെ തടയുകയല്ല, കൂട്ടം ചേരുന്നത് ഒഴിവാക്കാനാണ് ശ്രമം. കൊറോണയെ ചെറുക്കാന്‍ ഇത് അനിവാര്യമാണെന്നും ഡല്‍ഹി ഉപമുഖ്യമന്ത്രി പറഞ്ഞു.
ഐപിഎല്‍ മത്സരം അടച്ചിട്ട സ്റ്റേഡിയത്തില്‍ നടത്തണോ എന്ന കാര്യത്തില്‍ ബിസിസിഐ നാളെ തീരുമാനം എടുക്കാന്‍ ഇരിക്കയാണ് പുതിയ അറിയിപ്പ് പുറത്ത് വന്നത്.
നേരത്തെ ഐപിഎല്‍ മത്സരങ്ങള്‍ അടച്ചിട്ട സ്റ്റേഡിയങ്ങളില്‍ നടത്താന്‍ കേന്ദ്ര കായിക മന്ത്രി കിരണ്‍ റിജിജു ബിസിസിഐയോട് ആവശ്യപ്പെട്ടിരുന്നു.