ദുബായ് : ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് രാജസ്ഥാൻ റോയൽസ് ചെന്നൈ സൂപ്പർ കിംഗ്‌സിനെ നേരിടും. ഐപിഎൽ 13ആം സീസണിലെ രാജസ്ഥാന്‍ റോയല്‍സിന്റെ ആദ്യ മത്സരമാണ് ഇന്ന് നടക്കാൻ പോകുന്നത്. ചെന്നൈയുടേത് രണ്ടാമത്തേതും. ആദ്യ മത്സരത്തിൽ മുംബൈയെ ആണ് ചെന്നൈ പരാജയപ്പെടുത്തിയത്.
ബെന്‍ സ്റ്റോക്‌സിനു പുറമേ, ജോസ് ബട്ട്‌ലറും ഇല്ലാതെയാണ് രാജസ്ഥാന്‍ ഇന്നിറങ്ങുന്നത്. ഇത് ടീമിന് വന്‍ തിരിച്ചടിയാണ്. അതേസമയം മലയാളി താരം സഞ്ജു സാംസൺ രാജസ്ഥാൻ ടീമിൽ ഇടം നേടിയിട്ടുണ്ട്. മഹേന്ദ്ര സിംഗ് ധോണി നയിക്കുന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ ഇന്ന് രാജസ്ഥാന്‍ റോയല്‍സ് നേരിടുമ്പോൾ സഞ്ജു സാംസണിന്റെ പ്രകടനമാണ് മലയാളി ആരാധകര്‍ ഉറ്റുനോക്കുന്നത്. നായകന്‍ സ്റ്റീവ് സ്മിത്തിന്റെ കീഴിലാണ് രാജസ്ഥാന്‍ ഇറങ്ങുക.
അംബാട്ടി റായുഡു, ഫാഫ് ഡുപ്ലെസി എന്നിവരുടെ മികവിലായിരുന്നു ആദ്യ മത്സരത്തിൽ ചെന്നൈയുടെ ജയം. ചെന്നൈയും രാജസ്ഥാനും 21 മത്സരങ്ങളിൽ ഏറ്റുമുട്ടിയിട്ടുണ്ട്. അതേസമയം ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ക്യാപ്റ്റന്‍ എം എസ് ധോണിക്ക് മുന്നില്‍ മറ്റൊരു കടമ്പ കൂടി വരുന്നു. 68 റണ്‍സ് കൂടി നേടിയാല്‍ ഐപിഎഎല്ലില്‍ മാത്രം 4500 എന്ന മാന്ത്രിക സംഖ്യയിലെത്താന്‍ ധോണിക്ക് സാധിക്കും. 90 മത്സരങ്ങളില്‍ 4432 റണ്‍സാണ് ധോണി നേടിയത്. ഇന്ത്യന്‍ സമയം രാത്രി 7,.30ന് ഷാര്‍ജയിലാണ് മത്സരം നടക്കുക.