അബുദാബി: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാഗ്ലൂരിനെതിരെ രാജസ്ഥാന്‍ റോയല്‍സ് ബാറ്റിംഗ് തെരഞ്ഞെടുത്തു. കഴിഞ്ഞ മത്സരത്തിലെ അതേ ടീമുമായാണ് ബാംഗ്ലൂര്‍ കളിക്കാനിറങ്ങുന്നത്. രാജസ്ഥാന്‍ ടീമില്‍ അങ്കിത് രജ്പുതിന് പകരം മഹിപാല്‍ ലോംറോറാണ് കളിക്കുക. കോലി-സ്‌മിത്ത് പോരാട്ടം കൂടിയായാണ് ഇന്ന് നടക്കുന്നത്.
ഇന്ത്യൻ സമയം 3.30ന് ഷെയ്ഖ് സയ്യിദ് സ്‌റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത് . പോയന്റ് പട്ടികയില്‍ അഞ്ചാമതും ആറാമതുമുള്ള ടീമുകളാണ് ഇന്ന് നേര്‍ക്കുനേര്‍ വരുന്നത്. മൂന്നു മത്സരങ്ങളില്‍ നിന്ന് രണ്ടു വീതം ജയങ്ങളുമായാണ് ഇരു ടീമുകലും എത്തുന്നത്. രണ്ട് മലയാളി താരങ്ങളുടെ നേർക്കുനേർ മത്സരം കൂടിയാണ് നടക്കാൻ പോകുന്നത് എന്ന പ്രത്യേകതയും ഇന്നത്തെ മത്സരത്തിനുണ്ട്. സഞ്ജു സാംസണും ദേവ്ദത്ത് പടിക്കലുമാണ് മുഖാമുഖം ഏറ്റുമുട്ടുക.
മലയാളി താരം ദേവദത്ത് പടിക്കല്‍, ആരോണ്‍ ഫിഞ്ച്, എ ബി ഡിവില്ലിയേഴ്‌സ് എന്നിവരുടെ ഫോം ബാംഗ്ലൂരിന് പ്രതീക്ഷ നല്‍കുന്നതാണ്. കഴിഞ്ഞ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ സൂപ്പര്‍ ഓവറില്‍ മറികടന്നാണ് ബാംഗ്ലൂര്‍ എത്തുന്നത്. സ്റ്റീവ് സ്മിത്തും ജോസ് ബട്ട്‌ലറും സഞ്ജു സാംസണും തിളങ്ങിയാൽ രാജസ്ഥാന് കാര്യങ്ങൾ എളുപ്പമാകും. ഐപിഎല്ലിൽ ഇന്ന് നടക്കുന്ന ആദ്യത്തെ മത്സരം കൂടിയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും രാജസ്ഥാന്‍ റോയല്‍സും തമ്മിലുള്ളത്.