IPO-stock market

ന്യൂഡല്‍ഹി: ഇന്ത്യന്‍ കമ്പനികള്‍ നടത്തുന്ന ഐപിഒയ്ക്ക് ഈ വര്‍ഷം മികച്ച പ്രതികരണമുണ്ടാകുമെന്ന് വിലയിരുത്തല്‍.

33,500 കോടിയോളം രൂപ ഈ വര്‍ഷം സമാഹരിക്കാനാകുമെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ ആറു വര്‍ഷത്തിനിടെയുളള മികച്ച പ്രതികരണമാകും ഈ വര്‍ഷം കിട്ടുകയെന്നാണ് സാമ്പത്തിക വിദഗ്ദരുടെ കണക്കുകൂട്ടല്‍.

2015ല്‍ഓഹരി വിപണിയില്‍ നിന്നായി 21 കമ്പനികള്‍ ചേര്‍ന്ന് 13,400 കോടി രൂപ ഐപിഒ വഴി സമാഹരിച്ചിരുന്നു.

ഈ വര്‍ഷം അതിന്റെ ഇരട്ടിയിലധികം തുക സമാഹരിക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍. അടുത്തിടെ നടന്ന ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയുടെ ഐപിഒയ്ക്കും മികച്ച പ്രതികരണമാണ് ഉണ്ടായത്.

Top