തിരുവനന്തപുരം : ഐപിഎസ് അസോസിയേഷന്‍ യോഗം ഇന്ന് തിരുവനന്തപുരത്ത് നടക്കും. ദാസ്യപ്പണി വിവാദം അടക്കം ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ ചേരിപ്പോര് രൂക്ഷമായതോടെ ആ വിഷയങ്ങളും യോഗം ചര്‍ച്ചചെയ്‌തേക്കും.
ഐപിഎസ് അസോസിയേഷന്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന സംഘടനയാണെങ്കിലും പ്രത്യേക ബൈലോ ഉണ്ടാക്കുകയോ രജിസ്റ്റര്‍ ചെയ്യുകയോ ചെയ്തിട്ടില്ല. ഇതുവേണമെന്നാണ് തച്ചങ്കരി വിഭാഗം ആവശ്യമുന്നയിക്കുന്നത്. ഇന്ന് നടക്കുന്ന യോഗത്തില്‍ ഇത് അവതരിപ്പിച്ച് അംഗീകാരം നേടിയെടുക്കാനാണ് തച്ചങ്കരി പക്ഷത്തിന്റെ ശ്രമം.
ഡിജിപി വിളിച്ച പ്രത്യേക യോഗവും ഇന്ന് തന്നെ നടക്കുന്നതിനാല്‍ ഭൂരിഭാഗം ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തേക്കും. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ പി പ്രകാശാണ് സംഘടനയുടെ സെക്രട്ടറി. അസോസിയേഷന്‍ യോഗം ഉടന്‍ വിളിക്കണമെന്നാവശ്യപ്പെട്ട് മുപ്പതിലേറെ പേര്‍ ഒപ്പിട്ട കത്ത് തച്ചങ്കരിയാണ് അസോസിയേഷന്‍ സെക്രട്ടറിയ്ക്ക് കൈമാറിയത്.