തിരുവനന്തപുരം: അടിയന്തരമായി ഐപിഎസ് അസോസിയേഷന്‍ മീറ്റിംഗ് വിളിച്ചു ചേര്‍ക്കണമെന്ന മൂന്ന് ഡിജിപിമാരുടെ ആവശ്യത്തിന്മേല്‍ അസോസിയേഷന്റെ അടിയന്തര യോഗം വിളിച്ചു. വരുന്ന തിങ്കളാഴ്ചയാണ് യോഗം.
വിജിലന്‍സ് ഡയറക്ടര്‍ നിയമനം, ജയില്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ സ്ഥലംമാറ്റം, ജേക്കബ് തോമസിനെതിരായ സര്‍ക്കാരിന്റെ നിലപാടുകള്‍, ജില്ലാ ഭരണത്തില്‍ നിന്ന് യുവ ഐപിഎസുകാരെ തെറുപ്പിച്ച സംഭവങ്ങള്‍ എന്നീ കാര്യങ്ങള്‍ യോഗം ചര്‍ച്ച ചെയ്യും. ഇക്കാര്യത്തില്‍ അസോസിയേഷന്റെ അഭിപ്രായം പിന്നീട് രേഖാമൂലം സര്‍ക്കാരിനെ അറിയിക്കും.
വിജിലന്‍സ് ഡയറക്ടര്‍ പദവിയില്‍ ഡിജിപി തസ്തികയിലുള്ള ആളെ നിയമിക്കാത്തതിലും ജയില്‍ മേധാവി ലോക്‌നാഥ് ബെഹ്‌റയെ സ്ഥലംമാറ്റിയതിലും പ്രതിഷേധിച്ച് ഋഷിരാജ് സിങ്ങ് പുതിയ പദവി ഏറ്റെടുത്തിരുന്നില്ല.
ലോക്‌നാഥ് ബെഹ്‌റയാകട്ടെ സര്‍ക്കാര്‍ തീരുമാനം തിരുത്തിയില്ലെങ്കില്‍ അവധിയില്‍ പ്രവേശിക്കാനുള്ള തീരുമാനത്തിലുമാണ്.