ജയ്പൂര്‍: പ്ലസ്ടു തോറ്റ ഒരാള്‍ക്ക് ഐ.പി.എസ് ഓഫീസറാകാന്‍ സാധിക്കുമെന്ന് പറഞ്ഞാല്‍ ഒരു പക്ഷേ ആരും വിശ്വസിക്കില്ല. എന്നാല്‍, പ്ലസ്ടു തോറ്റ അഭയ് മീണ എന്ന 20 കാരന്‍ ഐ.പി.എസുകാരനായതും പിടിയലായതും ഇങ്ങനെയാണ്.
പൊലീസുകാരെപ്പോലും തെറ്റിദ്ധരിപ്പിച്ച കള്ള ഐ.പി.എസുകാരന് വിനയായി മാറിയത് അക്ഷരത്തെറ്റ് തന്നെയാണ് ഐ.പി.എസ്.സി പരീക്ഷയും ഐ.ഐ.ടി പ്രവേശന പരീക്ഷയുമൊക്കെ എങ്ങനെ വിജയിക്കാമെന്നുള്ള ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് എടുത്തു കൊടുക്കുക, സോഷ്യല്‍ മീഡിയയില്‍ ഹീറോ. പരിശീലന പരിപാടികളില്‍ പൊലീസുകാര്‍ക്ക് പോലും സര്‍ട്ടിഫിക്കറ്റുകളും സമ്മാനങ്ങളും നല്‍കുക തുടങ്ങിയ കാര്യങ്ങളിലൂടെ ഈ വ്യാജന്‍ തര്‍ത്ത് വാരുന്നതിനിടെയാണ് ഇയാള്‍ പിടിയിലാകുന്നത്.
ഇയാള്‍ എല്ലാവരോടും പറഞ്ഞിരുന്നത് ഡല്‍ഹി കേഡറില്‍ ക്രൈബ്രാഞ്ച് എസ്.പിയാണെന്നായിരുന്നു. ഇത്ര ചെറുപ്രായത്തില്‍ എങ്ങനെ ഐ.പി.എസ് നേടിയെന്ന സംശയം ഒരാള്‍ ഉന്നയിച്ചപ്പോള്‍ ഐഡി കാര്‍ഡ് കാണിക്കുകയും ചെയ്തു. ഇത് അഭയ് മീണയ്ക്ക് വില്ലനായി മാറുകയായിരുന്നു. കാര്‍ഡില്‍ ‘ CRIME BRANCH’ എന്നതിന് പകരം ‘ CRIME BRANCHE’ എന്നും ‘CAPITAL’ എന്ന വാക്കിന് പകരം ‘CAPITOL’ എന്നുമായിരുന്നു നല്‍കിയിരുന്നത്. ഇതോടെ ഇയാള്‍ പിടിയിലായി. എന്നാല്‍, അഭയ് മീണ വ്യാജനാണെന്ന് തെളിയിക്കാന്‍ വീണ്ടും കടമ്പകളേറെ കടക്കേണ്ടതുണ്ടായിരുന്നു.
ഇതിന് വേണ്ടി മൂന്ന് ഓഫീസര്‍മാരെ നിയോഗിക്കുകയും വിശദമായ അന്വേഷണത്തിനൊടുവില്‍ ഇയാളെ കുറിച്ചുള്ള കാര്യങ്ങള്‍ മനസിലാക്കുകയുമായിരുന്നു.