ഐ.എ.എസ് ഉദ്ദ്യോഗസ്ഥയുടെ സ്വകാര്യ ചിത്രങ്ങൾ പുറത്ത് വിട്ട് ഐ.പി.എസ് ഉദ്ദ്യോഗസ്ഥ !

ബെംഗളൂരു: കുടിപ്പകയിൽ ഏറ്റുമുട്ടി, കർണാടകയിലെ ഐപിഎസ്-ഐഎഎസ് ഉദ്യോഗസ്ഥർ. ദേവസ്വം കമ്മിഷണറും ഐഎഎസ് ഉദ്യോഗസ്ഥയുമായ രോഹിണി സിന്ധൂരിയും ഐപിഎസ് ഓഫിസറും കർണാടക കരകൗശല വികസന കോർപറേഷൻ എംഡിയുമായ ഡി രൂപയുമാണ് സമൂഹമാധ്യമത്തിലൂടെ ഐഎഎസ് ചരിത്രത്തിൽ സമാനതകളില്ലാത്ത ഏറ്റുമുട്ടൽ നടത്തുന്നത്.

രോഹിണി സിന്ധൂരിയുടെ സ്വകാര്യചിത്രങ്ങൾ ഐപിഎസ് ഓഫിസറും കർണാടക കരകൗശല വികസന കോർപറേഷൻ എംഡിയുമായ ഡി രൂപ ഫെയ്‌സ്ബുക്കിലൂടെ പുറത്തുവിടുകയായിരുന്നു. പുരുഷ ഐഎഎസ് ഓഫിസർമാർക്കു രോഹിണി അയച്ച ചിത്രങ്ങളാണെന്നാണു രൂപയുടെ അവകാശവാദം. തന്റെ വാട്‌സാപ് സ്റ്റാറ്റസിൽ നിന്നും മറ്റും ശേഖരിച്ച ചിത്രങ്ങളാണു വ്യക്തിഹത്യ ചെയ്യാൻ രൂപ പോസ്റ്റ് ചെയ്തതെന്നും നിയമനടപടി സ്വീകരിക്കുമെന്നും രോഹിണി പറഞ്ഞു.

മുൻ മന്ത്രിയും എംഎൽഎയുമായ മഹേഷിന്റെ ഭൂമി കയ്യേറ്റം സംബന്ധിച്ച് ഒരു റിപ്പോർട്ട്് 2021ൽ രോഹിണി കളക്ടറായിരിക്കെ നൽകിയിരുന്നു. ഇതിനെതിരെ മഹേഷ് നൽകിയ ഒരു കോടി രൂപയുടെ അപകീർത്തിക്കേസ് നിലവിലുണ്ട്. കേസ് ഒതുക്കിത്തീർക്കാൻ രോഹിണി മഹേഷിനെ കണ്ടു ചർച്ച നടത്തിയെന്ന ആരോപണങ്ങളും ശക്തമായിരുന്നു. ഇതിനിടെയാണ് രൂപ, രോഹിണിയുടെ ചിത്രങ്ങൾ പുറത്തുവിട്ടത്. കോവിഡ് കാലത്തു ചാമരാജ്‌പേട്ട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ഓക്‌സിജൻ കിട്ടാതെ 24 പേർ മരിക്കാനിടയായ സംഭവത്തിൽ, മൈസൂരു കലക്ടറെന്ന നിലയിൽ ഓക്‌സിജൻ സിലിണ്ടറുകൾ എത്തിക്കുന്നതിൽ രോഹിണി കൃത്യവിലോപം കാട്ടിയെന്നും രൂപ ആരോപിക്കുന്നു.

Top