തിരുവനന്തപുരം: സംസ്ഥാനത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം ശനിയാഴ്ച പൊലീസ് ആസ്ഥാനത്ത് ഡി ജി പി ലോക് നാഥ് ബഹ്റയുടെ സാനിധ്യത്തില്‍ നടക്കും.
ക്രമസമാധാന ചുമതലയുള്ള എസ് പിമാര്‍, റേഞ്ച് ഐജിമാര്‍ സോണല്‍ എഡിജിപിമാര്‍ തുടങ്ങി ഉന്നത ഐപിഎസ്
ഉദ്യോഗസ്ഥന്മാര് യോഗത്തില്‍ പങ്കെടുക്കും.
കണ്ണൂരിലടക്കം ആക്രമണങ്ങള്‍ വ്യാപിക്കുകയും രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍ പട്ടികയില്‍ നിന്ന് കേരള പൊലീസ് ഔട്ടാകുകയും ചെയ്ത പശ്ചാത്തലത്തില്‍ യോഗത്തിന് അതീവ പ്രാധാന്യമുണ്ട്.മാവോയിസ്റ്റ് ഭീഷണി സംബന്ധിച്ചും നിര്‍ണ്ണായക നിര്ദ്ദേശങ്ങള്യോഗത്തിലുണ്ടാവുമെന്നാണ് സൂചന.
പുതിയ എസ്.പിമാര്‍ ചുമതലയേറ്റ ശേഷമുള്ള ആദ്യ യോഗമാണിത്.