ഐക്യു 5, ഐക്യു 5 പ്രോ സ്മാര്‍ട്‌ഫോണുകള്‍ അവതരിപ്പിച്ചു

വിവോയുടെ ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണുകളായ ഐക്യു 5, ഐക്യു 5 പ്രോ എന്നിവ അവതരിപ്പിച്ചു. ഐക്യു 5, ഐക്യൂ 5 പ്രോ സ്മാര്‍ട്‌ഫോണുകളില്‍ 120 ഹെര്‍ട്‌സ് പുതുക്കല്‍ നിരക്കിനൊപ്പം 6.56 ഇഞ്ച് ഹോള്‍-പഞ്ച് ഡിസ്പ്ലേയും വരുന്നു.

ഡ്യുവല്‍ സിം (നാനോ) ഐക്യു 5, ഐക്യു 5 പ്രോ ഫോണുകള്‍ ഐക്യു യുഐ 1.5 അടിസ്ഥാനമാക്കിയുള്ള ആന്‍ഡ്രോയിഡ് 10 ഒഎസില്‍ പ്രവര്‍ത്തിക്കുന്നു. 120 ഹെര്‍ട്‌സ് പുതുക്കല്‍ നിരക്ക്, എച്ച്ഡിആര്‍ 10 + പിന്തുണ, 19.8: 9 ആസ്‌പെക്ടറ് റേഷിയോ എന്നിവയുള്ള 6.56 ഇഞ്ച് ഫുള്‍ എച്ച്ഡി + (1,080×2,376 പിക്സല്‍) അമോലെഡ് ഡിസ്പ്ലേയാണ് ഈ ഫോണുകളില്‍ ഉള്ളത്. 12 ജിബി വരെ റാമുമായി ജോടിയാക്കിയ ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 865 SoC ചിപ്സെറ്റാണ് രണ്ട് ഡിവൈസുകള്‍ക്കും നല്‍കിയിരിക്കുന്നത്.

ഇന്റേര്‍ണല്‍ സ്റ്റോറേജ് 256 ജിബി വരെ വരുന്നു. ഐക്യു 5, ഐക്യു 5 പ്രോ ഫോണുകള്‍ക്ക് പിന്നിലായി ട്രിപ്പിള്‍ റിയര്‍ ക്യാമറകള്‍ വരുന്നു. എഫ് / 1.85 അപ്പേര്‍ച്ചറുള്ള 50 മെഗാപിക്‌സല്‍ സാംസങ് ജിഎന്‍ 1 പ്രൈമറി ക്യാമറ ഇതില്‍ ഉള്‍പ്പെടുന്നു. ഐക്യു 5 ന് 13 മെഗാപിക്‌സല്‍ വൈഡ് ആംഗിള്‍ ക്യാമറയും എഫ് / 2.2 അപ്പേര്‍ച്ചറും 13 മെഗാപിക്‌സല്‍ തേര്‍ഡ് സെന്‍സറും എഫ് / 2.4 അപ്പേര്‍ച്ചറുമുണ്ട്.

ഐക്യു 5 പ്രോ, എഫ് / 3.4 അപ്പേര്‍ച്ചറുള്ള മൂന്നാമത്തെ 8 മെഗാപിക്‌സല്‍ ടെലിസ്‌കോപ്പ് സെന്‍സറുമായി വരുന്നു. ഐക്യു 5 പ്രോ, ഒഐഎസ്, 60x ഡിജിറ്റല്‍ സൂം, 5x ഒപ്റ്റിക്കല്‍ സൂം എന്നിവയും ക്യാമറയുടെ സവിശേഷതകളില്‍ വരുന്നു. എഫ് / 2.4 അപ്പര്‍ച്ചര്‍ ഉള്ള 16 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറയാണ് ഫോണുകളില്‍ ഉള്ളത്. രണ്ട് ഡിവൈസുകളിലും ഇന്‍-ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് റീഡറുകളും ഡ്യുവല്‍ സ്റ്റീരിയോ സ്പീക്കറുകളും സജ്ജീകരിച്ചിരിക്കുന്നു. 55W ഫാസ്റ്റ് ചാര്‍ജിംഗ് സപ്പോര്‍ട്ടോടുകൂടിയ 4,500 എംഎഎച്ച് ബാറ്ററിയാണ് ഐക്യൂ 5ല്‍ വരുന്നത്.

അതേസമയം ഐക്യു 5 പ്രോയില്‍ മോഡല്‍ 4,000 എംഎഎച്ച് ബാറ്ററിയാണ് വരുന്നതെങ്കിലും 120W ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണ നല്‍കുന്നുണ്ട്.

Top