ടെഹ്റാൻ : ഇറാനിൽ വസ്ത്രധാരണത്തിനെതിരെ പ്രതിഷേധിച്ച് ഹിജാബ് നീക്കം ചെയ്ത 29 വനിതകളെ പൊലീസ് അറസ്റ്റ് ചെയ്‌തു. 1979 ലെ ഇസ്ലാമിക വിപ്ലവത്തിനു ശേഷം ഏർപ്പെടുത്തപ്പെട്ട വസ്ത്ര നിയന്ത്രണത്തിന്റ ഭാഗമായി സ്ത്രീകൾക്ക് ഹിജാബ് നിർബന്ധമാണ്. ഇതിനെതിരെയുള്ള പ്രതിഷേധമായാണ് ഹിജാബ് അഴിച്ചത്. അറസ്റ്റിലായ സ്ത്രീകളിൽ ഓരോരുത്തരും 100,000 ഡോളറിൽ കൂടുതൽ ജാമ്യം നൽകേണ്ടി വരും.
പൊതുജനമധ്യത്തില്‍ ഇത്തരത്തില്‍ ഹിജാബ് അഴിക്കുന്നത് തടവിലാകാൻ വരെ സാധ്യതയുളള കുറ്റമാണ്. ഹിജാബ് അഴിച്ച് ഭരണകൂടത്തിനെതിരെയുള്ള തന്റെ പ്രതിഷേധം അറിയിച്ച വിദ മൊഹവെദ് എന്ന യുവതിയെ കഴിഞ്ഞ ഡിസംബറില്‍ ഇറാനിയന്‍ അധികൃതര്‍ അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ ഞായറാഴ്ച മോചിതായയിരുന്നു. ഇതിന് ശേഷമാണ് പുതിയ പ്രതിഷേധം അരങ്ങേറിയത്.