പൊതുശത്രുവിനെതിരെ വിശാല സഖ്യം, ഇറാനും കിംഗ് ജോങും ഒന്നിക്കുന്നു !

റാന്‍ വീണ്ടും ‘കൈവിട്ട’ കളിയുമായി മുന്നോട്ട്. ഉന്നത അമേരിക്കന്‍ ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ട് ഇറാന്‍ ചാവേറുകള്‍ നീങ്ങുമെന്നാണ് സി.ഐ.എയുടെ റിപ്പോര്‍ട്ട്.

ഇറാന്‍ ജനറല്‍ ഖാസിം സുലൈമാനിയോട് വൈകാരികമായി അടുപ്പം സൂക്ഷിക്കുന്ന സ്ലീപ്പര്‍ സെല്ലുകളെയാണ് അമേരിക്ക ഏറെ ഭയക്കുന്നത്. ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളിലും ഇവര്‍ക്ക് ശക്തമായ സംവിധാനങ്ങളുണ്ട്.

അമേരിക്കന്‍ സൈനിക താവളത്തിലേക്ക് നടത്തിയ ആക്രമണത്തോടെ ഇറാന്‍ പ്രതികാരം നിര്‍ത്തില്ലന്നാണ് സി.ഐ.എയുടെ നിഗമനം.

ബാഗ്ദാദിലെ അമേരിക്കന്‍ എംബസി ലക്ഷ്യമാക്കി പതിച്ച റോക്കറ്റുകള്‍ക്ക് പിന്നിലും ഇറാനാണെന്നാണ് അമേരിക്കന്‍ ചാരസംഘടന വ്യക്തമാക്കിയിരിക്കുന്നത്.

റഡാറുകള്‍ക്ക് പോലും കണ്ടെത്താന്‍ കഴിയാത്ത അനവധി ആധുനിക ഡ്രോണുകള്‍ ഇറാന്റെ കൈവശമുണ്ട്.

ഇത്തരം ഡ്രോണുകളെയോ ചാവേറുകളെയോ ഉപയോഗിച്ച് ഇനിയും ആക്രമണങ്ങള്‍ അമേരിക്ക പ്രതീക്ഷിക്കുന്നുണ്ട്.

അഫ്ഗാനിസ്ഥാനില്‍ സി.ഐ.എയുടെ ഡാര്‍ക്ക് പ്രിന്‍സ് കൊല്ലപ്പെട്ടന്ന വാര്‍ത്ത അമേരിക്കന്‍ സഹായികളെയും ഞെട്ടിച്ചിട്ടുണ്ട്.

ഇറാന്‍ മേജറെ വധിക്കുന്നതിനു പിന്നില്‍ പ്രവര്‍ത്തിച്ച സി.ഐ.എ ഉദ്യാഗസ്ഥന്‍ മൈക്കള്‍ ഡി ആന്‍ഡ്രിയ കൊല്ലപ്പെട്ടെന്ന് ആദ്യം റിപ്പോര്‍ട്ട് ചെയ്തതും ഇറാന്‍ മാധ്യമങ്ങളാണ്.

അമേരിക്കന്‍ വിമാനം ബൊംബാര്‍ഡിയര്‍ ഇ 11 തകര്‍ന്നതായി അമേരിക്കന്‍ സേനാ വക്താവും സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ആരൊക്കെ കൊല്ലപ്പെട്ടന്ന കാര്യത്തില്‍ അമേരിക്ക ഇപ്പോഴും ഒളിച്ചുകളി തുടരുകയാണ്. പുറത്ത് വന്നതിനും അപ്പുറം ചില സംഭവങ്ങള്‍ നടന്നതായാണ് റിപ്പോര്‍ട്ടുകള്‍. തിരിച്ചറിയാത്ത മൃതദേഹങ്ങള്‍ കണ്ടെത്തിയതായി റോയിട്ടേഴ്‌സും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ആക്രമണത്തിന് പിന്നില്‍ താലിബാനാണെന്ന വാര്‍ത്തയാണ് പുറത്ത് വന്നിരുന്നത്. എന്നാല്‍ ഇറാന്‍ രഹസ്യമായി നടപ്പാക്കിയ പദ്ധതിയാണിതെന്നാണ് സി.ഐ.എ സംശയിക്കുന്നത്.

മേജര്‍ ജനറല്‍ ഖാസിം സുലൈമാനി വധത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഒരു ഉദ്യോഗസ്ഥനെ പോലും വെറുതെ വിടില്ലന്നതാണ് ഇറാന്റെ പ്രഖ്യാപിത നിലപാട്.

ഇതിനായി ലിസ്റ്റ് തയ്യാറാക്കുന്നതാകട്ടെ ഇറാന്‍ രഹസ്യാന്വേഷണ വിഭാഗവുമാണ്. ഇറാഖ് സൈന്യത്തിലെ പ്രമുഖരുടെ സഹായവും ഇറാന് ലഭിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

അമേരിക്കന്‍ സേന ഇറാഖ് വിട്ട് പോകണമെന്ന നിലപാടിലാണ് ഇറാഖ് സേനയും നിലവിലുള്ളത്. ഇറാഖ് ഭരണകൂടം ഇക്കാര്യം പരസ്യമായി ആവശ്യപ്പെട്ടെങ്കിലും നഷ്ടപരിഹാരം നല്‍കാതെ പോകില്ലന്ന നിലപാടിലാണ് അമേരിക്ക.

ഇറാഖിലുള്ള അമേരിക്കന്‍ സൈനികരാണ് ഇതോടെ വെട്ടിലായിരിക്കുന്നത്. ഇറാന്‍ ഇനിയും ആക്രമിക്കുമെന്ന ഭയം അമേരിക്കന്‍ സൈനികര്‍ക്കുമുണ്ട്. മുന്‍പ് നടന്ന മിസൈല്‍ ആക്രമണത്തിന്റെ ക്ഷതത്തില്‍ നിന്നും കഷ്ടിച്ചാണ് ഇവരെല്ലാം രക്ഷപ്പെട്ടിരിക്കുന്നത്. അതാകട്ടെ, ഇറാന്‍ മുന്‍കൂട്ടി പ്രഖ്യപിച്ച തിരിച്ചടിയായതിനാല്‍ മാത്രമായിരുന്നു. ബങ്കറുകളില്‍ ഒളിച്ചവര്‍ക്ക് ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞെങ്കിലും മസ്തിഷ്‌ക ക്ഷതം പലര്‍ക്കും ഏറ്റിട്ടുണ്ട്.

64 അമേരിക്കന്‍ സൈനികര്‍ക്കാണ് ഇത്തരത്തില്‍ മസ്തിഷ്‌ക്ക ക്ഷതം ഏറ്റിരിക്കുന്നത്.വിഷാദ രോഗം, ഭ്രാന്ത്, ഓര്‍മക്കുറവ് തുടങ്ങിയവയാണ് ദൃശ്യമായിരിക്കുന്നത്.

ജനുവരി എട്ടിന് ഇറാഖിലെ അമേരിക്കന്‍ സൈനിക താവളത്തില്‍ ഇറാന്‍ നടത്തിയ ആക്രമണത്തിന്റെ പരിണിതഫലമാണിത്.

ആര്‍ക്കും പരിക്കില്ലന്നാണ് അന്ന് ട്രംപ് ആദ്യം പറഞ്ഞിരുന്നത്. പിന്നീട് തിരുത്തി ചെറിയ തലവേദനയാക്കി മാറ്റുകയും ചെയ്തു. സൈനികരുടെ ഈ തലവേദനയാണ് ട്രംപിനിപ്പോള്‍ തലവേദനയായിമാറിയിരിക്കുന്നത്.

ഖാസിം സുലൈമാനിയെ വധിച്ചത് ട്രംപിന്റെ താല്‍പ്പര്യപ്രകാരം മാത്രം ആയതിനാല്‍ വിമര്‍ശനവും രൂക്ഷമാണ്.

വിദേശ യുദ്ധങ്ങളില്‍ പങ്കെടുത്ത അമേരിക്കന്‍ വിമുക്ത ഭടന്‍മാരുടെ സംഘടനയാണ് ട്രംപിനെതിരെ തിരിഞ്ഞിരിക്കുന്നത്. പ്രശ്‌നത്തെ നിസാരവല്‍ക്കരിച്ച ട്രംപ് മാപ്പു പറയണമെന്നതാണ് വെറ്ററന്‍സ് ഓഫ് ഫോറിന്‍ വാര്‍സിന്റെ ദേശീയ കമാന്‍ഡര്‍ വില്യം ആവശ്യപ്പെട്ടിരിക്കുന്നത്. അമേരിക്കന്‍ മാധ്യമങ്ങളിലും ജനങ്ങളിലും ട്രംപിനെതിരെ പ്രതിഷേധവും രൂക്ഷമായിട്ടുണ്ട്.

ഖാസിം സുലൈമാനിയെ വധിച്ച നടപടിയില്‍ ഡെമോക്രാറ്റുകള്‍ക്കിടയിലും അതൃപ്തിയുണ്ട്. തന്റെ രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയാണ് ട്രംപ് ഈ കടുംകൈ ചെയ്യിപ്പിച്ചതെന്നാണ് അവരുടെ ആരോപണം.

ഇറാന്‍ പ്രതികാരം, ഇനിയും ശക്തമായി ഉണ്ടാകുമെന്ന് തന്നെയാണ് അമേരിക്കന്‍ ജനതയും വിശ്വസിക്കുന്നത്.വീരനായല്ല, പക്വതയില്ലാത്ത എടുത്തു ചാട്ടക്കാരനായാണ് ട്രംപിനെ ലോക രാജ്യങ്ങളും നിലവില്‍ വിലയിരുത്തുന്നത്. ഖത്തര്‍, കുവൈറ്റ്, ഒമാന്‍, ഷാര്‍ജ തുടങ്ങിയ അറബ് രാജ്യങ്ങളും സുലൈമാനിയെ വധിച്ച നടപടിക്ക് എതിരാണ്.

ഇറാന്‍ പ്രതികാരം ചെയ്യുമെന്ന ആശങ്ക സൗദി, ദുബായ് ഭരണാധികാരികള്‍ക്കുമുണ്ട്. പശ്ചിമേഷ്യയിലെ അമേരിക്കന്‍ കാലുകള്‍ ഛേദിക്കുമെന്നാണ് ഇറാന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അമേരിക്കന്‍ സേനയെ സഹായിക്കുന്നതാണ് ദുബായ്, സൗദി ഭരണകൂടങ്ങള്‍ക്കിപ്പോള്‍ വിനയായിരിക്കുന്നത്. മറ്റ് അറബ് രാജ്യങ്ങളുടെ സമ്മര്‍ദ്ദം കാരണം മാത്രമാണ് ഇറാന്‍ ഈ രാജ്യങ്ങളെ ലക്ഷ്യമിട്ടിരിക്കുന്നത്. എന്നാല്‍ ഇനിയും അമേരിക്കയെ മുന്‍ നിര്‍ത്തി കളിച്ചാല്‍ ‘കളി’ പഠിപ്പിക്കുമെന്ന് തന്നെയാണ് ഇറാന്‍ വ്യക്തമാക്കിയിരിക്കുന്നത്.

1000 മുതല്‍ 2000 റാത്തല്‍ വരെ തൂക്കമുള്ള പോര്‍മുനകള്‍ വഹിച്ച മിസൈലുകളാണ് ഇറാന്‍ അമേരിക്കന്‍ താവളത്തില്‍ വര്‍ഷിച്ചിരിക്കുന്നത്. ഇക്കാര്യം പെന്റ് ഗണ്‍ വൃത്തങ്ങള്‍ തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിലും മാരകമായ അനവധി മിസൈലുകളും ഇറാന്റെ ശേഖരത്തിലുണ്ട്.

ലക്ഷ്യം തെറ്റാതെ കൃത്യമായി മിസൈല്‍ വര്‍ഷിക്കാനുള്ള ഇറാന്റെ കഴിവ് അമേരിക്കയെ പോലും ഞെട്ടിക്കുന്നതാണ്. അവര്‍ക്ക് പോലും എപ്പോഴും സാധ്യമാകാത്ത കഴിവാണിത്.

ഇപ്പോള്‍ ആണവായുധം നിര്‍മ്മിക്കാനുള്ള തീവ്രശ്രമത്തിലാണ് ഇറാന്‍. ഇതും അമേരിക്കയെ സംബന്ധിച്ച് വലിയ ഭീഷണിയാണ്.

യുദ്ധതന്ത്രങ്ങള്‍ അറിയുന്ന ഇറാന്റെ കൈവശം ആണവായുധം എത്തുന്നത് സങ്കല്‍പ്പിക്കാന്‍ പോലും അമേരിക്കക്ക് കഴിയുകയില്ല.

ഉത്തര കൊറിയക്കു മുന്നില്‍ ട്രംപ് പേടിച്ചത് തന്നെ ആണവ പോര്‍മുനഘടിപ്പിച്ച മിസൈലിനെയായിരുന്നു. അമേരിക്കയെ ഭസ്മമാക്കുമെന്ന് കിംഗ് ജോങ് ഉന്‍ മുന്നറിയിപ്പ് നല്‍കിയപ്പോഴാണ് ചര്‍ച്ചക്ക് ട്രംപ് ഇറങ്ങി വന്നത്. ഉത്തര കൊറിയയുടെ അതിര്‍ത്തിയില്‍ പോയി ചര്‍ച്ച നടത്താന്‍ പോലും അമേരിക്കന്‍ പ്രസിഡന്റ് നിര്‍ബന്ധിക്കപ്പെടുകയും ചെയ്തു. ജാപ്പാന്റെയും ദക്ഷിണ കൊറിയയുടെയും നിലപാടുകളും ട്രംപിനെ സ്വാധീനിച്ച മറ്റ് ഘടകങ്ങളാണ്. ഉത്തര കൊറിയയില്‍ നിന്നും വലിയ ഭീഷണി നേരിടുന്ന രാജ്യങ്ങള്‍ കൂടിയാണിവ.

നിലവിലെ സാഹചര്യത്തില്‍ ഉത്തര കൊറിയ – ഇറാന്‍ കൂട്ട് കെട്ടിനുള്ള സാധ്യത പോലും അമേരിക്ക പ്രതീക്ഷിക്കുന്നുണ്ട്.

ചൈനയുമായും റഷ്യയുമായും വളരെ അടുപ്പം പുലര്‍ത്തുന്ന രാജ്യമാണ് ഉത്തര കൊറിയ. ഇറാനും ഈ രണ്ട് രാജ്യങ്ങളുമായി സഹകരിച്ചാണ് മുന്നോട്ട് പോകുന്നത്. ഇവരുടെ എല്ലാവരുടെയും പൊതു ശത്രുവാണ് അമേരിക്ക. അതു കൊണ്ട് തന്നെ പരസ്പര സഹകരണത്തിനുള്ള സാധ്യതയും വളരെ കൂടുതലാണ്. ഉത്തര കൊറിയയുമായി ഇറാന്‍ ഇതിനകം തന്നെ ബന്ധപ്പെട്ടു കഴിഞ്ഞതായാണ് അമേരിക്ക സംശയിക്കുന്നത്.

കിംഗ് ജോങ് ഉന്നുമായി ഇറാന്‍ ഹോട്ട് ലൈന്‍ സ്ഥാപിച്ചാല്‍ അമേരിക്കയാണ് കൂടുതല്‍ പ്രതിരോധത്തിലാകുക.

അതു കൊണ്ട് തന്നെ സി.ഐ.എയുടെ ചാരക്കണ്ണുകള്‍ ഇരു രാജ്യങ്ങളെയും ഇപ്പോള്‍ വിടാതെ പിന്തുടരുകയാണ് ചെയ്യുന്നത്.

Staff Reporter

Top