ടെഹ്‌റാന്‍: ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചതിന് ഉപരോധമേര്‍പ്പെടുത്തിയ യുഎസിന്റെ നടപടിക്കെതിരെ ഇറാന്‍.
അമേരിക്കക്കെതിരെ സമാന രീതിയിലുള്ള വിലക്ക് തങ്ങളും സ്വീകരിക്കുമെന്ന് ഇറാന്‍ വ്യക്തമാക്കി.
ചില അമേരിക്കന്‍ കമ്പനികള്‍ക്കു പൗരന്‍മാര്‍ക്കും ഇറാനില്‍ വിലക്കേര്‍പ്പെടുത്തുമെന്നും അവരുടെ പേരുവിവരങ്ങള്‍ പിന്നീട് വെളിപ്പെടുത്തുമെന്നും ഇറാന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
കഴിഞ്ഞമാസം 29ന് ഇറാന്‍ ആണവായുധം വഹിക്കാവുന്ന ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചെന്ന റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് യുഎസ് ഉപരോധം ഏര്‍പ്പെടുത്തിയത്. മിസൈല്‍ സാങ്കേതിക വിദ്യയും ഉപകരണങ്ങളും വികസിപ്പിച്ച രണ്ടു ഡസനിലേറെ സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കുമാണ് ഉപരോധമെന്ന് ട്രഷറി വകുപ്പിന്റെ അറിയിപ്പില്‍ പറയുന്നു.
അമേരിക്കന്‍ പ്രസിഡന്റായി ട്രംപ് സ്ഥാനമേറ്റയുടനാണ് ഇറാന്‍ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചത്.