ഇന്ത്യ ഇപ്പോഴും ‘ആലോചനയിൽ’ പാക്ക് ഭീകര കേന്ദ്രങ്ങൾ ആക്രമിച്ച് ഇറാൻ . .

ഇസ്ലാമാബാദ്: ചുമ്മാ മുന്നറിയിപ്പുമാത്രമല്ല ആക്രമിച്ചു കാണിച്ചു കൊടുത്തു പാക്കിസ്ഥാനെ ഇറാൻ . .

ഇറാനിൽ പാക്ക് ഭീകരർ നടത്തിയ ആക്രമണത്തിനെതിരെ തിരിച്ചടിക്കുമെന്ന് ഇറാൻ സൈന്യം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പാക്കിസ്ഥാനിലെ ഭീകര കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇറാൻ സൈന്യം പീരങ്കി ആക്രമണം നടത്തിയത്.

ഇന്ത്യയുടെ അടുത്ത സുഹൃത്ത് കൂടിയായ ഇറാന്റെ ആക്രമണം പാക്ക് സേനയെ ഞെട്ടിച്ചിട്ടുണ്ട്.

ഇന്ത്യയിൽ നടത്തിയ ആക്രമണത്തിനെതിരെ ഇന്ത്യൻ സൈന്യവും തിരിച്ചടിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കെയാണ് ഈ ആക്രമണം.

ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കഴിഞ്ഞ കുറച്ചുനാളുകളായി അത്ര സുഖകരമായ അവസ്ഥയിലല്ല. ഇറാന്‍- പാക് അതിര്‍ത്തിയില്‍ ഉള്ള ഭീകരകേന്ദ്രങ്ങള്‍ക്ക് നേരെയാണ് ആക്രമണം നടത്തിയതെന്നാണ് സൂചന.

സിസ്റ്റാന്‍- ബലുചിസ്താന്‍ അതിര്‍ത്തിയില്‍ അടുത്തിടെ പാകിസ്താന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സുന്നി ഭീകരരായ ജെയ്‌ഷെ അല്‍ അദില്‍ ആക്രമണം നടത്തിയിരുന്നു.

ആക്രമണത്തില്‍ 10 ഇറാനിയന്‍ ബോര്‍ഡര്‍ ഗാര്‍ഡുകള്‍ കൊല്ലപ്പെട്ടിരുന്നു. ഇതേതുടര്‍ന്നാണ് പാകിസ്താനുമായുള്ള ബന്ധത്തില്‍ വിള്ളല്‍ വീണത്.

ഭീകരര്‍ക്കെതിരെ നടപടി എടുത്തില്ലെങ്കില്‍ അതിര്‍ത്തി കടന്ന് സൈനിക നടപടി നടത്താന്‍ മടിക്കില്ലെന്ന് ഇറാന്‍ പാകിസ്താന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ മോര്‍ട്ടാര്‍ ഷെല്ലുകള്‍ ഉപയോഗിച്ച് ആക്രമണം നടത്തിയത്.

Top