വാഷിങ്ടണ്‍: ഇറാന്‍ ബാങ്കുകള്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തി അമേരിക്ക. ഇറാന്‍ സാമ്പത്തികരംഗം പൂര്‍ണമായും തകരാറിലാക്കാന്‍ കഴിയുന്ന നടപടിയാണ് അമേരിക്കയുടെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്. 18 പ്രധാന ഇറാനിയന്‍ ബാങ്കുകള്‍ക്കാണ് യുഎസ് ട്രഷറിവകുപ്പിന്റെ ഉപരോധം.
കോവിഡ് അടക്കമുള്ള പ്രതിസന്ധികള്‍ക്കിടെ ലോക സാമ്പത്തിക സംവിധാനവുമായി ഇറാനുള്ള ബന്ധം വിച്ഛേദിച്ച് അവരെ കൂടുതല്‍ ദുരിതത്തിലാക്കുന്നതാണ് ട്രംപ് സര്‍ക്കാരിന്റെ നടപടി. ലോകരാജ്യങ്ങള്‍ ഈ നടപടിയ്‌ക്കെതിരെ അപലപിക്കണമെന്ന് ഇറാന്‍ പ്രസിഡന്റ് ഹസ്സന്‍ റൂഹാനി ആവശ്യപ്പെട്ടു.