Iran boat case; NIA start searching in sea

കൊച്ചി: ഇന്ത്യയുടെ സമുദ്രാതിര്‍ത്തി ലംഘിച്ചതിനു ആലപ്പുഴ തീരത്തിനടുത്തുനിന്നു ഇറാന്‍ ബോട്ട് പിടികൂടിയ സംഭവത്തില്‍ ആഴക്കടലില്‍ പരിശോധന നടത്താന്‍ എന്‍ഐഎ സംഘം പുറപ്പെട്ടു.

തീരത്തുനിന്നു 60 നോട്ടിക്കല്‍ മൈല്‍ അകലെയാണ് പരിശോധന നടത്തുന്നത്. മുംബൈ നാഷണ ല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യാനോഗ്രാഫിയിലേയും ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയിലേയും ശാസ്ത്രജ്ഞരാണ് ആഴക്കടല്‍ പരിശോധനയ്ക്കു നേതൃത്വം നല്‍കുന്നത്. ഒആര്‍വി സമുദ്ര രത്‌നാക്കര്‍ എന്ന ഗവേഷക കപ്പലിന്റെ സഹായത്തോടെയാണ് പരിശോധന.

ബോട്ടിലുണ്ടായിരുന്നവര്‍ ഉപേക്ഷിച്ച വല കണ്ടെത്തി പരിശോധന നടത്തുകയാണ് സംഘത്തിന്റെ ഉദ്ദേശം. മയക്കുമരുന്നോ ആയുധങ്ങളോ ആകാം കടലില്‍ ഉപേക്ഷിച്ചതെന്നാണ് അന്വേഷണോദ്യോഗസ്ഥര്‍ കരുതുന്നത്.

കഴിഞ്ഞ ജൂലൈ നാലിനാണ് ബറൂക്കി എന്ന ഇറാന്‍ ബോട്ട് ആലപ്പുഴ തീരത്തിനു പടിഞ്ഞാറുനിന്നു തീര രക്ഷാസേന പിടികൂടിയത്. ഇറാന്‍കാരും ഇറാന്‍-പാക്കിസ്ഥാന്‍ അതിര്‍ത്തിയിലെ ബലൂചിസ്ഥാനില്‍ നിന്നുമുള്ള മത്സ്യത്തൊഴിലാളികളാണെന്ന് അവകാശപ്പെട്ട 12 വിദേശികളുമായിരുന്നു ബോട്ടില്‍.

Top