അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ വധിക്കുന്നതായി കാണിക്കുന്ന വീഡിയോ നിര്‍മ്മിച്ച് പുറത്തുവിട്ട് ഇറാന്‍ വാര്‍ത്താ ഏജന്‍സി ഫാര്‍സ്. ഒരു ഇറാന്‍ അഭിനേതാവാണ് ആയുധധാരിയായി യുഎസ് പ്രസിഡന്റിനെ ലക്ഷ്യംവെച്ച് നിറയൊഴിക്കുന്നത്. തങ്ങളുടെ ഉന്നത കമ്മാന്‍ഡര്‍ കാസെം സൊലേമാനിയെ വധിച്ചതിന് പകരംവീട്ടുമെന്ന് ഇറാന്‍ ആവര്‍ത്തിക്കുന്നതിന് ഇടെയാണ് അവരുടെ ഞെട്ടിക്കുന്ന എഡിറ്റഡ് വീഡിയോ പുറത്തുവരുന്നത്.
നവംബര്‍ 6ന് നെവാഡയിലെ റാലിയില്‍ പങ്കെടുക്കുന്നതിന് ഇടെ സദസ്സിലുള്ള ഒരാളുടെ കൈയില്‍ തോക്കുള്ളതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് വേദിയില്‍ നിന്നും ഡൊണാള്‍ഡ് ട്രംപിനെ അടിയന്തരമായി പുറത്തേക്ക് നീക്കിയിരുന്നു, ഈ ദൃശ്യങ്ങള്‍ കൂടി ചേര്‍ത്ത് എഡിറ്റ് ചെയ്താണ് ഇറാന്‍ വാര്‍ത്താ ഏജന്‍സി രാജ്യത്തിന്റെ ലക്ഷ്യം പ്രഖ്യാപിക്കുന്നത്. തോക്കുധാരി വെടിയുതിര്‍ക്കുമ്പോള്‍ ട്രംപിന് വേദിയില്‍ നിന്നും നീക്കുന്ന തരത്തിലാണ് വ്യാജ വീഡിയോ തയ്യാറാക്കിയിട്ടുള്ളത്.
‘ഹേയ് യുഎസ്, നിങ്ങള്‍ യുദ്ധം തുടങ്ങിയാല്‍, ഞങ്ങള്‍ യുദ്ധം അവസാനിപ്പിക്കും’, വീഡിയോ തലക്കെട്ട് നല്‍കി. സൊലേമാനിയുടെ വധത്തിന് കടുത്ത തിരിച്ചടി നല്‍കുമെന്നാണ് ഇറാന്‍ ആവര്‍ത്തിക്കുന്നത്. മിഡില്‍ ഈസ്റ്റില്‍ ഇറാന്റെ ശക്തികേന്ദ്രമായി നിലകൊണ്ട വ്യക്തിയെയാണ് വൈറ്റ് ഹൗസില്‍ നിന്നുള്ള ഉത്തരവ് പ്രകാരം വെള്ളിയാഴ്ച ഡ്രോണ്‍ അക്രമണത്തില്‍ വധിച്ചത്.
സംഘര്‍ഷങ്ങള്‍ മൂര്‍ച്ഛിക്കുന്നതിനിടെ ട്രംപ് ഗുരുതരമായ കണക്കുകൂട്ടല്‍ പിഴവാണ് കാണിച്ചതെന്ന് ഇറാന്‍ വൈസ് പ്രസിഡന്റുമാരില്‍ ഒരാളായ മസൗമേ എബ്‌തേകാര്‍ പ്രതികരിച്ചു. പാശ്ചാത്യ ലോകത്തിന് എതിരായ ഒരു ഉണര്‍വ്വാണ് സൊലേമാനിയുടെ വധത്തോടെ ഉണ്ടായതെന്നും എബ്‌തേക്കര്‍ സിഎന്‍എന്നിന് നല്‍കിയ അഭിമുഖത്തില്‍ കൂട്ടിച്ചേര്‍ത്തു.