അന്തര്‍ദേശീയ വിഷയങ്ങളില്‍ അമേരിക്കയെ വിശ്വസിക്കാന്‍ കൊള്ളില്ലെന്ന് ഇറാന്‍

ടെഹ്‌റാന്‍: അമേരിക്കയെ രൂക്ഷമായി വിമര്‍ശിച്ചും പരിഹസിച്ചും ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി.

അന്തര്‍ദേശീയ വിഷയങ്ങളിലടക്കം അമേരിക്കയെ വിശ്വസിക്കാന്‍ കൊള്ളില്ലെന്ന് റൂഹാനി പറഞ്ഞു. ആണവ കരാറിനെയും ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണത്തെയും തുടര്‍ന്ന് ഇറാന് ഉപരോധമമേര്‍പ്പെടുത്തിയ അമേരിക്കന്‍ നടപടിയെ റൂഹാനി രൂക്ഷമായി വിമര്‍ശിച്ചു.

രണ്ടു വര്‍ഷം മുന്‍പ് മറ്റ് ആറ് രാജ്യങ്ങളുമായി ഒപ്പുവച്ച ആണവകരാറില്‍ നിന്ന് പിന്നോട്ടില്ലെന്നു വ്യക്തമാക്കിയ റൂഹാനി ശനിയാഴ്ചയാണ് ഇറാന്റെ പ്രസിഡന്റായി രണ്ടാം വട്ടവും അധികാരമേറ്റത്.

പ്രസിഡന്റായി വീണ്ടും ചുമതലയേറ്റ ശേഷം നടത്തിയ അഭിസംബോധനയിലാണ് കടുത്ത നിലപാടുകള്‍ റൂഹാനി അറിയിച്ചത്.

Top