ടെഹ്‌റാന്‍: ഇറാനിലുണ്ടായ വന്‍ ഭൂചലനത്തില്‍ ഒരാള്‍ മരിക്കുകയും 30 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇറാന്റെ വടക്കുകിഴക്കന്‍ പ്രവിശ്യയായ റാസവി ഖൊറാസാനിലാണ് ഭൂചലനമുണ്ടായത്.
പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിന്‍ വന്‍ നാശനഷ്ടങ്ങളുണ്ടായിട്ടില്ലെന്നും എന്നാല്‍ 4.7 തീവ്രത വരെ രേഖപ്പെടുത്തിയ ഒന്നിലേറെ തുടര്‍ ചലനങ്ങള്‍ ഉണ്ടായെന്നും അധികൃതര്‍ അറിയിച്ചു.