കോവിഡിനിടെ ആദ്യ സൈനിക ഉപഗ്രഹം​ വിക്ഷേപിച്ച്‌​ ഇറാന്‍

ടെഹ്‌റാന്‍: രാജ്യത്ത് കോവിഡ് പടര്‍ന്ന് പിടിക്കുമ്പോള്‍ സൈനിക ഉപഗ്രഹം വിക്ഷേപിച്ച് ഇറാന്‍. നൂര്‍ എന്ന് പേരിട്ട ഉപഗ്രഹവിക്ഷേപണം വിജയകാരമായിരുന്നുവെന്നും ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് അവകാശപ്പെട്ടു.

ഭൗമോപരിതലത്തില്‍ നിന്ന് 425കി.മി ഉയരത്തിലുള്ള ഭ്രമണപഥത്തില്‍ മെസഞ്ചര്‍ എന്ന ഉപഗ്രഹ വാഹനം വഴിയായിരുന്നു വിക്ഷേപണം. ബാലിസ്റ്റിക് മിസൈല്‍ പദ്ധതിയെ ഉള്‍പ്പെടെ സഹായിക്കുന്ന ഇറാന്റെ ആദ്യ സൈനിക ഉപഗ്രഹമാണിത്. വിക്ഷേപണം എപ്പോഴായിരുന്നു എന്ന കാര്യം പുറത്തുവിട്ടിട്ടില്ല

Top