വാഷിംഗ്ടണ്‍: സമുദ്രാതിര്‍ത്തി ലംഘിച്ചെത്തിയ രണ്ടു യുഎസ് നാവിക ബോട്ടുകളെ ഇറാന്‍ പിടിച്ചെടുത്തു. ബോട്ടുകള്‍ പിടിച്ചെടുത്ത ഇറാന്‍ ഒരു സ്ത്രീ അടക്കം പത്തു നാവികരെയും കസ്റ്റഡിയിലെടുത്തു. ബോട്ടുകള്‍ ഇറാന്റെ ഫര്‍സി ദ്വീപിലേക്കു കൊണ്ടുപോയെന്നാണ് റിപ്പോര്‍ട്ട്. ബോട്ടിലൊന്നില്‍ സാങ്കേതിക തകരാര്‍ സംഭവിച്ചതു മൂലം ഇറാന്റെ സമുദ്രാതിര്‍ത്തിയില്‍ പ്രവേശിക്കുകയായിരുന്നാണ് സൂചന.
കസ്റ്റഡിയിലെടുത്ത നാവികരെ ഉടന്‍ വിട്ടയയ്ക്കുമെന്നു ടെഹ്‌റാന്‍ ഉറപ്പുനല്‍കിയതായി പെന്റഗണ്‍ വക്താവ് പീറ്റര്‍ കുക്ക് അറിയിച്ചു. പേര്‍ഷ്യന്‍ ഗള്‍ഫിലൂടെ സഞ്ചരിക്കവേ ബോട്ടുമായുള്ള ബന്ധം നഷ്ടപ്പെട്ടിരുന്നു. കുവൈറ്റില്‍ നിന്നു ബെഹ്‌റിനിലേക്കു പോവുകയായിരുന്ന ബോട്ടില്‍ നാവിക പരിശീലനത്തില്‍ ഏര്‍പ്പെട്ടിരുന്ന സൈനികരായിരുന്നെന്നും അദ്ദേഹം അറിയിച്ചു.