ടെഹ്‌റാൻ : ഇറാൻ ഉപരോധത്തിൽ അമേരിക്കയ്ക്ക് യു.എൻ കോടതിയുടെ മുന്നറിയിപ്പ്. അവശ്യ വസ്തുക്കൾ, ആഭ്യന്തര വിമാന സർവീസ് എന്നിവയുമായി ബന്ധപ്പെട്ട ഉപരോധം നീക്കണമെന്ന് കോടതി ഉത്തരവിട്ടു. ഇറാൻ സമർപ്പിച്ച പരാതിയിലാണ് അന്താരാഷ്ട്ര കോടതി അനുകൂല വിധി പ്രഖ്യാപിച്ചത്.
ഉപരോധം ഇരു രാജ്യങ്ങളും തമ്മിലുള്ള 1995ലെ സമാധന ഉടമ്പടി കരാർ ലംഘിക്കുന്നതാണെന്നും കോടതി നിരീക്ഷിച്ചു.
ഉപരോധം അമേരിക്കയുടെ ക്രൂരതയാണെന്നാണ് യു.എൻ കോടതി വിധിയിലൂടെ വ്യക്തമായതെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. ഉത്തരവ് ഇറാന് അനുകൂലമാണെങ്കിലും ഉത്തരവ് നടപ്പിലാക്കിക്കുവാൻ കോടതിക്ക് അധികാരമില്ല.