മോസ്‌കോ: ലോകകപ്പ് ഫുട്‌ബോളിന് റഷ്യയിലെത്തുന്ന ആദ്യ ടീമായി ഇറാന്‍ ടീം മോസ്‌കോയില്‍ എത്തി. മരണ ഗ്രൂപ്പ് എന്ന് വിശേഷിപ്പിക്കുന്ന ഗ്രൂപ്പ് ബിയിലുള്ള ഇറാന്റെ ആദ്യ മത്സരം ജൂണ്‍ 15ന് ആഫ്രിക്കന്‍ കരുത്തരായ മൊറോക്കയുമായിട്ടാണ്.
മോസ്‌കോവിലെ ലോകൊമോടീവ് ബകോവ ട്രെയിനിങ് സെന്റര്‍ കേന്ദ്രീകരിച്ചായിരിക്കും ഇറാന്‍ ടീമിന്റെ റഷ്യയിലെ താമസവും പരിശീലനവും. ലോക ചാമ്പ്യന്‍മാരായ സ്‌പെയിനും യൂറേപ്യന്‍ ചാമ്പ്യന്‍മാരായ പോര്‍ച്ചുഗലുമാണ് ഗ്രൂപ്പിലെ മറ്റു ടീമുകള്‍.
‘റഷ്യയിലെ ലോകകപ്പില്‍ പങ്കാളികളാവുക എന്നത് ഇറാനിയന്‍ ഫുട്‌ബോളിന്റെ ഒരു സ്വപ്നമായിരുന്നു. കഠിനാധ്വാനത്തിലൂടെയും ത്യാഗത്തിലൂടെയും ഞങ്ങള്‍ ഇവിടം വരെ എത്തി. മുന്നോട്ടുള്ള പോക്കും അങ്ങനെ തന്നെയായിരിക്കും.’ റഷ്യയില്‍ലെത്തിയ ശേഷം ഇറാന്‍ മാനേജര്‍ കാര്‍ലോസ് ക്വിറോസ് പ്രതികരിച്ചു’.